ചെറുതോണിയില്‍ വീട് കുത്തിത്തുറന്ന് മോഷണം നടത്തിയ 2 പേര്‍ പിടിയില്‍ 

ചെറുതോണിയില്‍ വീട് കുത്തിത്തുറന്ന് മോഷണം നടത്തിയ 2 പേര്‍ പിടിയില്‍ 

Jul 27, 2026 - 15:36
 0
ചെറുതോണിയില്‍ വീട് കുത്തിത്തുറന്ന് മോഷണം നടത്തിയ 2 പേര്‍ പിടിയില്‍ 
This is the title of the web page

ഇടുക്കി: ചെറുതോണി ഗാന്ധിനഗറില്‍ വീട് കുത്തിത്തുറന്ന് വീട്ടുസാധനങ്ങളും വയറിങ് സാമഗ്രികളും മോഷ്ടിച്ച കേസില്‍ രണ്ടുപേര്‍ അറസ്റ്റില്‍. ചെറുതോണി ഗാന്ധിനഗര്‍ വല്ലായിക്കാട്ടില്‍ സുനില്‍ ഗോപി (32), കാരക്കാട്ട്പുത്തന്‍വീട്ടില്‍ വിജയരാജ് (42) എന്നിവരാണ് അറസ്റ്റിലായത്. താന്നിമൂട്ടില്‍ ശാന്തയുടെ വീട്ടിലാണ് മോഷണം നടന്നത്. വീടിന്റെ വാതില്‍ കുത്തിത്തുറന്ന് അകത്ത് കയറിയ മോഷ്ടാക്കള്‍ വീട്ടിലെ വയറിങ്ങും മറ്റ് വീട്ടുസാധനങ്ങളുമടക്കം മോഷ്ടിക്കുകയായിരുന്നു. ഏകദേശം 20,000 രൂപ വിലവരുന്ന സാധനങ്ങളാണ് ഇവര്‍ അപഹരിച്ചത്. മോഷണം നടത്തിയശേഷം സാധനങ്ങളുമായി കടന്നുകളയാന്‍ ശ്രമിക്കുന്നതിനിടെയാണ് പ്രതികള്‍ നാട്ടുകാരുടെ ശ്രദ്ധയില്‍പ്പെട്ടത്. ഇവരുടെ നീക്കങ്ങളില്‍ സംശയം തോന്നിയ നാട്ടുകാര്‍ തടഞ്ഞുനിര്‍ത്തി പരിശോധിച്ചപ്പോഴാണ് മോഷണവിവരം പുറത്തറിയുന്നത്. തുടര്‍ന്ന് നാട്ടുകാര്‍ ഇരുവരെയും തടഞ്ഞുവയ്ക്കുകയും പൊലീസില്‍ വിവരമറിയിക്കുകയുമായിരുന്നു. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു

Slide 1
Slide 2
Slide 1

What's Your Reaction?

like

dislike

love

funny

angry

sad

wow