കാലടി ശ്രീ ശങ്കരാചാര്യ  സര്‍വകലാശാലയില്‍നിന്ന് ഡോക്ടറേറ്റ് നേടിയ ഡോ. ജസ്മിന്‍ ജോര്‍ജിനെ കേരള കോണ്‍ഗ്രസ് അനുമോദിച്ചു 

കാലടി ശ്രീ ശങ്കരാചാര്യ  സര്‍വകലാശാലയില്‍നിന്ന് ഡോക്ടറേറ്റ് നേടിയ ഡോ. ജസ്മിന്‍ ജോര്‍ജിനെ കേരള കോണ്‍ഗ്രസ് അനുമോദിച്ചു 

Jul 27, 2026 - 15:57
 0
കാലടി ശ്രീ ശങ്കരാചാര്യ  സര്‍വകലാശാലയില്‍നിന്ന് ഡോക്ടറേറ്റ് നേടിയ ഡോ. ജസ്മിന്‍ ജോര്‍ജിനെ കേരള കോണ്‍ഗ്രസ് അനുമോദിച്ചു 
This is the title of the web page

ഇടുക്കി: കാലടി ശ്രീ ശങ്കരാചാര്യ സര്‍വകലാശാലയില്‍നിന്ന് ഫാമിലി ഫങ്ഷനിങ് ആന്‍ഡ് സോഷ്യല്‍ വര്‍ക്കില്‍ ഡോക്ടറേറ്റ് നേടിയ ഡോ. ജസ്മിന്‍ ജോര്‍ജിനെ കേരള കോണ്‍ഗ്രസ് ഉടുമ്പന്‍ചോല നിയോജക മണ്ഡലം കമ്മിറ്റി അനുമോദിച്ചു. മണ്ഡലം പ്രസിഡന്റ് ജോജി ഇടപ്പളളിക്കുന്നേല്‍ മൊമന്റോ നല്‍കി. കുടുംബ ശാക്തീകരണവും, സാമൂഹ്യ സേവനവും എന്ന വിഷയത്തെ ആസ്പദമാക്കിയാണ് ജാസ്മിന്‍ ഗവേഷണം നടത്തിയത്. ഹൈറേഞ്ചിലെ കുടുംബങ്ങളിലേക്ക് ഇറങ്ങി ചെന്നുകൊണ്ടും, അവരുടെ ഇടയില്‍ പഠനങ്ങള്‍ നടത്തിയുമാണ് തീസിസ് പൂര്‍ത്തിയാക്കിയത്. ജോസ് പൊട്ടംപ്ലാക്കല്‍, ബിജു ആക്കാട്ടുമുണ്ട, ജോയി കണിയാംപറമ്പില്‍, പി ജി പ്രകാശ്, ജോര്‍ജ് അരിപ്ലാക്കല്‍, സജി വെട്ടുകാട്ടില്‍, തങ്കച്ചന്‍ നടയ്ക്കല്‍, സജി അത്തിമറ്റം, സിജോ ഇലന്തൂര്‍ മഞ്ചു പയസ്, മോളി ദേവസ്യ, ജ്യോതി മോള്‍ ജോസ്,ഫിലിപ്പ് കലയത്തുംകുഴി, വക്കച്ചന്‍ കരിന്തകര, സോഫി ജോര്‍ജ്,ഷിബിന്‍ നടയ്ക്കല്‍, ഡോ. ജാസ്മിന്റെ കുടുംബാംഗങ്ങള്‍ എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.

Slide 1
Slide 2
Slide 1

What's Your Reaction?

like

dislike

love

funny

angry

sad

wow