പൈനാവ് ശ്രീമഹാവിഷ്ണു ക്ഷേത്രത്തില്‍ ഉത്സവം 21ന്

പൈനാവ് ശ്രീമഹാവിഷ്ണു ക്ഷേത്രത്തില്‍ ഉത്സവം 21ന്

Mar 20, 2026 - 12:00
 0
പൈനാവ് ശ്രീമഹാവിഷ്ണു ക്ഷേത്രത്തില്‍ ഉത്സവം 21ന്
This is the title of the web page

ഇടുക്കി: പൈനാവ് ശ്രീമഹാവിഷ്ണു ക്ഷേത്രത്തില്‍ പ്രതിഷ്ഠാദിന മഹോത്സവം 21ന് നടക്കും. തന്ത്രി നരമംഗലം ഇല്ലത്ത് ചെറിയ നീലകണ്ഠന്‍ നമ്പൂതിരിയും പെരിയമാന നാരായണന്‍ നമ്പൂതിരിയും മേല്‍ശാന്തി എസ് എം സുമേഷും മുഖ്യകാര്‍മികത്വം വഹിക്കും. രാവിലെ 5.30 മുതല്‍ പള്ളിയുണര്‍ത്തല്‍, നിര്‍മാല്യദര്‍ശനം, അഭിഷേകം, ഗണപതിഹോമം, ഉഷപൂജ, പന്തിരടി പൂജ, കലശപൂജ, കലശാഭിഷേകം, ഉച്ചയ്ക്ക് ഒന്നിന് അന്നദാനം, വൈകിട്ട് 5.30ന് എഴുന്നള്ളത്ത്, താലപ്പൊലി ഘോഷയാത്ര, ചുറ്റുവിളക്ക്, നിറമാല, വിശേഷാല്‍ ദീപാരാധന, അത്താഴപൂജ എന്നിവ നടക്കും. വൈകിട്ട് 6ന് കൈകൊട്ടിക്കളി, കലാപരിപാടികള്‍, രാത്രി 8ന് നാടന്‍ പാട്ടും ദൃശ്യവിരുന്നും.
പഞ്ചപാണ്ഡവരുടെ വനവാസകാലത്തെ ഐതിഹ്യവുമായി ബന്ധമുള്ള അതിപുരാതന ക്ഷേത്രമാണിത്. പഞ്ചപാണ്ഡവര്‍ വനവാസകാലത്ത് ദക്ഷിണേന്ത്യയിലെ മലനിരകള്‍ വഴി സഞ്ചരിച്ചിരുന്ന സമയത്ത് പൈനാവിലെ മലനിരകള്‍ വിശ്രമത്തിനും ധ്യാനത്തിനുമായി തെരഞ്ഞെടുത്തുവെന്നാണ് ഐതിഹ്യം. പ്രസിഡന്റ് എം ഡി അര്‍ജുനന്‍, വൈസ് പ്രസിഡന്റ് ബി ബിനു, സെക്രട്ടറി സി രാജു, ട്രഷറര്‍ ടി എ ജ്യോതിഷ്, ജോയിന്റ് സെക്രട്ടറിമാരായ ആര്‍ മനോജ്, ടി കെ ബാബു എന്നിവര്‍ നേതൃത്വം നല്‍കും.

What's Your Reaction?

like

dislike

love

funny

angry

sad

wow