പുതുയുഗയാത്രയ്ക്ക് 23ന് നെടുങ്കണ്ടത്ത് സ്വീകരണം
പുതുയുഗയാത്രയ്ക്ക് 23ന് നെടുങ്കണ്ടത്ത് സ്വീകരണം
ഇടുക്കി : പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ നയിക്കുന്ന പുതുയുഗയാത്രയ്ക്ക് 23ന് രാവിലെ 11ന് നെടുങ്കണ്ടത് സ്വീകരണം നൽകും. സമകാലിന കേരളം നേരിടുന്ന പ്രശ്‌നങ്ങളെ വിശകലനം ചെയ്യുന്നതിനും പരിഹാരം ആരായുന്നതിനുമായാണ് യാത്ര നടത്തുന്നത്. 10 വര്‍ഷം കേരളം ഭരിച്ചുമുടിച്ച ഇടതുസര്‍ക്കാരിന്റെ അഴിമതി, സ്വജനപക്ഷപാതം, ജനവിരുദ്ധ നയങ്ങള്‍ എന്നിവ തുറന്നുകാണിക്കുക എന്നതും ഈ യാത്രയുടെ ലക്ഷ്യമാണ്. സംസ്ഥാനം അകപ്പെട്ടിരിക്കുന്ന കടക്കെണിയില്‍ നിന്നും മോചനം നേടുവാനുള്ള മാര്‍ഗങ്ങള്‍, വിദ്യാഭ്യാസമേഖല, ആരോഗ്യമേഖല തൊഴില്‍മേഖല എന്നിവ നേരിടുന്ന പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിനുള്ള നിര്‍ദ്ദേശങ്ങള്‍ ജനങ്ങളുമായി ചര്‍ച്ച ചെയ്തുകൊണ്ടാണ് യാത്ര നടക്കുന്നത്. ജില്ലയെ സംബന്ധിച്ച് അതിസങ്കീര്‍ണമാണ് ഭൂപ്രശ്‌നങ്ങള്‍. നിർമാണ നിരോധനം, ക്രമവല്‍ക്കരണത്തിന്റെ പേരില്‍ നടക്കുന്ന കൊള്ള, പുതിയ വനഭൂമികളുടെ പ്രഖ്യാപനം, വന്യജീവി ആക്രമണങ്ങള്‍ ഇതിനൊക്കെ പരിഹാരം ഉണ്ടാകേണ്ടിയിരിക്കുന്നുവെന്നും നേതാക്കള്‍ പറഞ്ഞു. ഉടുമ്പന്‍ചോല നിയോജക മണ്ഡലത്തിന്റെ കീഴില്‍ വരുന്ന 10 പഞ്ചായത്തുകളില്‍ നിന്നായി അയ്യായിരത്തിലധികം പ്രവര്‍ത്തകര്‍ സ്വീകരണ സമ്മേളനത്തില്‍ പങ്കെടുക്കും. ജാഥയില്‍ പ്രതിപക്ഷ നേതാവിനൊപ്പം സ്ഥിരം ജാഥാംഗങ്ങളായ ബെന്നി ബഹനാന്‍ എംപി, പി.എം സലാം, വി.കെ ശ്രീകണ്ഠഠന്‍ എംപി, ഷാനിമോള്‍ ഉസ്മാന്‍, എം ഷംസുദ്ദീന്‍ എം.എല്‍.എ, മോന്‍സ് ജോസഫ് എംഎല്‍എ, എന്‍ കെ പ്രേമചന്ദ്രന്‍ എംപി, സി പി ജോണ്‍, അനൂപ് ജേക്കബ് എംഎല്‍എ, മാണി സി കാപ്പന്‍ എംഎല്‍എ, ജി ദേവരാജന്‍, രാജന്‍ ബാബു എന്നിവര്‍ സംസാരിക്കും. വാർത്താസമ്മേളനത്തിൽ യുഡിഎഫ് നേതാക്കളായ ഇബ്രാഹിംകുട്ടി കല്ലാര്‍, എം എന്‍ ഗോപി, സേനാപതി വേണു, സി എസ് യശോധരന്‍, ജോസ് പൊട്ടംപ്ലാക്കല്‍, എം ജെ കുര്യന്‍, ബെന്നി തുണ്ടത്തില്‍ എന്നിവര്‍ പങ്കെടുത്തു.
What's Your Reaction?