കേരളപ്പിറവി ദിനത്തില്‍ വയോജനങ്ങള്‍ക്കായി വിനോദയാത്ര നടത്തി കാമാക്ഷി പഞ്ചായത്ത്
കേരളപ്പിറവി ദിനത്തില്‍ വയോജനങ്ങള്‍ക്കായി വിനോദയാത്ര നടത്തി കാമാക്ഷി പഞ്ചായത്ത്
ഇടുക്കി: കേരളപ്പിറവി ദിനത്തില്‍ കാമാക്ഷി പഞ്ചായത്ത് വയോജനങ്ങള്‍ക്കായി തമിഴ്നാട്ടിലേക്ക് വിനോദയാത്ര സംഘടിപ്പിച്ചു. സഫലം എന്ന പേരില്‍ നടത്തിയ യാത്ര ജില്ലാ ആസൂത്രണ സമിതി ഉപാധ്യക്ഷന്‍ സി വി വര്‍ഗീസ് ഫ്ളാഗ് ഓഫ് ചെയ്തു. തമിഴ്നാട് കമ്പത്തെ മുന്തിരിപ്പാടം, തേനിയിലെ ചന്ത, മധുര മീനാക്ഷി ക്ഷേത്രം, മധുര വിരുദുനഗര്‍ എന്നിവിടങ്ങളില്‍ സന്ദര്‍ശനം നടത്തുന്നത്.
തുടര്‍ച്ചയായി നാലാം വര്‍ഷമാണ് പഞ്ചായത്ത് വിനോദയാത്ര സംഘടിപ്പിക്കുന്നത്. വയോജന സംഗമത്തിലെ മത്സര വിജയികളും മികച്ച കലാപ്രകടം നടത്തിയവരും വിനോദയാത്ര സംഘത്തിലുണ്ട്. ബ്ലോക്ക് പഞ്ചായത്ത് സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്സന്‍ റിന്റാ വര്‍ഗീസ് മുഖ്യപ്രഭാഷണം നടത്തി. ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ സോണി ചൊള്ളാമഠം, കമ്മിറ്റിയംഗം ഷേര്‍ളി ജോസഫ്, സിഡിഎസ് ചെയര്‍പേഴ്സണ്‍ ലിസി മാത്യു, സുകുമാരന്‍ നായര്‍ ചെറിയകണ്ടം, വാവച്ചന്‍ തിരുവാതുക്കല്‍ എന്നിവര്‍ സംസാരിച്ചു. അനിമോള്‍ എം ബി, ജോളി കുരുവിള, സെലിന്‍ വാണിശേരി, ആനിയമ്മ കുരുവിള, വല്‍സമ്മ എ കെ, വിലാസിനി കെ ബി, സരിത കെ പി, ഷിജിമോള്‍ സി ടി തുടങ്ങിയവര്‍ നേതൃത്വം നല്‍കി.
What's Your Reaction?

