ലബ്ബക്കട- മണ്ണാറമറ്റം- വെളിലാംകണ്ടം റോഡ് കോണ്‍ക്രീറ്റ് ചെയ്തു
ലബ്ബക്കട- മണ്ണാറമറ്റം- വെളിലാംകണ്ടം റോഡ് കോണ്‍ക്രീറ്റ് ചെയ്തു

ഇടുക്കി: കാഞ്ചിയാര്‍ ലബ്ബക്കട- മണ്ണാറമറ്റം- വെളിലാംകണ്ടം റോഡിലെ കുഴികള്‍ നികത്തി കോണ്‍ക്രീറ്റ് ചെയ്ത് നാട്ടുകാരും പഞ്ചായത്ത് അധികൃതരും. ഹൈറേഞ്ച് ന്യൂസിന്റെ വാര്‍ത്തയെ തുടര്‍ന്നാണ് പഞ്ചായത്തിന്റെ അടിയന്തര ഇടപെടല്‍. പൂര്‍ണമായി തകര്‍ന്ന റോഡില്‍ യാത്രാക്ലേശം രൂക്ഷമായിരുന്നു. റോഡിന്റെ പലഭാഗങ്ങളും പൂര്‍ണമായി തകര്‍ന്നിരുന്നു. കോണ്‍ക്രീറ്റ് കമ്പികള്‍ പുറത്തേയ്ക്ക് തള്ളിയ നിലയിലായിരുന്നു. തുടര്‍ന്ന് പഞ്ചായത്ത് 10,000 രൂപ അനുവദിക്കുകയും നാട്ടുകാരുടെ വിഹിതവും ചേര്‍ത്ത് കോണ്‍ക്രീറ്റ് ചെയ്തു.
ശബരിമല സീസണില്‍ തീര്‍ഥാടകര്‍ കൂടുതലായി കടന്നുപോകുന്ന പാതയാണിത്. ടാറിങ് തകര്‍ന്ന് കുഴികള്‍ രൂപപ്പെട്ട മറ്റ് സ്ഥലങ്ങളും അറ്റകുറ്റപ്പണി നടത്തുമെന്ന് അധികൃതര്‍ അറിയിച്ചു. ലബ്ബക്കടയില്‍ നിന്ന് വേഗത്തില്‍ വെളിലാംകണ്ടത്ത് എത്തിച്ചേരാന്‍ കഴിയുന്ന പാതയാണിത്. മലയോര ഹൈവേ നിര്‍മാണം നടക്കുന്നതിനാല്‍ വാഹനങ്ങള്‍ ഏറെയും ഇതുവഴിയാണ് കടന്നുപോകുന്നത്.
What's Your Reaction?






