മൂന്നാര്‍ ആര്‍ഒ ജങ്ഷന് സമീപം മണ്ണിടിച്ചില്‍
മൂന്നാര്‍ ആര്‍ഒ ജങ്ഷന് സമീപം മണ്ണിടിച്ചില്‍

ഇടുക്കി: കനത്ത മഴയില്‍ മൂന്നാര്‍ ആര്‍ഒ ജങ്ഷന് സമീപം മണ്ണിടിഞ്ഞു. ദിവസങ്ങള്‍ക്ക് മുമ്പ് മണ്ണിടിഞ്ഞ് അപകടമുണ്ടായതിന് സമീപം തന്നെയാണ് വീണ്ടും മണ്ണിടിഞ്ഞിരിക്കുന്നത്. പ്രദേശത്തെ വഴിയോരകടകള്‍ക്ക് കേടുപാട് സംഭവിച്ചു. കടകള്‍ അടഞ്ഞ് കിടന്നിരുന്നതിനാല്‍ മറ്റ് അപകടങ്ങള്‍ ഉണ്ടായില്ല. ഇവിടെ റോഡിനോട് ചേര്‍ന്ന് മുകള്‍ ഭാഗം വലിയ തിട്ടയാണ് ദിവസങ്ങള്‍ക്ക് മുമ്പിവിടെ മണ്ണിടിച്ചില്‍ ഉണ്ടാകുകയും ഇതിന് സമീപമാണ് വീണ്ടും മണ്ണിടിഞ്ഞിരിക്കുന്നത്. ഇതുവഴിയുള്ള ഗതാഗതത്തിനെ ബാധിച്ചിട്ടില്ല. വഴിയോര കടകള്‍ക്കൊപ്പം വിനോദ സഞ്ചാരികള്‍ വാഹനങ്ങള്‍ നിര്‍ത്തിയിടുന്ന ഇവിടെ മഴ തുടര്‍ന്നാല്‍ ഇനിയും മണ്ണിടിച്ചിലിനുള്ള സാധ്യതയുണ്ട്. പ്രദേശത്ത് നിരവധി മരങ്ങളും അപകടാവസ്ഥയിലാണ്. ദേവികുളം സബ് കലക്ടര്‍ വി എ ആര്യ പ്രദേശം സന്ദര്‍ശിച്ച് സ്ഥിതി വിലയിരുത്തി. ഈ ഭാഗത്തെ വഴിയോരവില്‍പ്പനയും വാഹന പാര്‍ക്കിങും നിയന്ത്രിക്കാനുള്ള തീരുമാനം ഉടനെയുണ്ടാവും.
What's Your Reaction?






