മറയൂരില്‍ കാട്ടാന ചരിഞ്ഞ നിലയില്‍
മറയൂരില്‍ കാട്ടാന ചരിഞ്ഞ നിലയില്‍
ഇടുക്കി: മറയൂരില്‍ കാട്ടാനയെ ചരിഞ്ഞ നിലയില്‍ കണ്ടെത്തി. തിങ്കളാഴ്ച ഉച്ചയോടെ മറയൂര്‍ കരിമുട്ടിയിലെ സ്വകാര്യഭൂമിയിലാണ് കൊമ്പനെ ചരിഞ്ഞ നിലയില്‍ കണ്ടെത്തിയത്. പാറയില്‍ തെന്നി വീണ് ചരിഞ്ഞതാകാമെന്നാണ് വനംവകുപ്പിന്റെ പ്രാഥമിക നിഗമനം. മറയൂര്‍ ഫോറസ്റ്റ് റേഞ്ചിലെ ഉദ്യോഗസ്ഥര്‍ പരിശോധന നടത്തി. തേക്കടിയില്‍ നിന്ന് വൈല്‍ഡ് ലൈഫ് വെറ്റിനറി ഡോക്ടറെത്തി പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ സ്വീകരിക്കും.
What's Your Reaction?