ചിന്നക്കനാലിലെ പുതിയ അരിക്കൊമ്പനാകാന്‍ ചക്കക്കൊമ്പന്‍
ചിന്നക്കനാലിലെ പുതിയ അരിക്കൊമ്പനാകാന്‍ ചക്കക്കൊമ്പന്‍

ഇടുക്കി: അരിക്കൊമ്പനെ കാട് കടത്തിയതോടെ നേരിയ ആശ്വാസത്തിലായിരുന്നു ചിന്നക്കനാലുകാര്‍. മൊട്ടവാലനും ചക്കക്കൊമ്പനും കാട്ടാന കൂട്ടവും ഒക്കെ ജനവാസ മേഖലയില്‍ ഇറങ്ങുമെങ്കിലും വീടുകള്‍ക്ക് സ്ഥാപനങ്ങള്‍ക്കുനേരെയും ആക്രമണം കുറവായിരുന്നു. എന്നാല്‍ കഴിഞ്ഞ ദിവസങ്ങളില്‍ തുടര്‍ച്ചയായി ചക്കക്കൊമ്പന്‍ കെട്ടിടങ്ങള്‍ക്ക് നേരെ ആക്രമണം നടത്തി. പന്നിയാറിലെ റേഷന്‍ കട ആക്രമിച്ച് അരി ഭക്ഷിച്ചു. ഇതിനു പിന്നാലെ 301 ലെ വീടും ഇടിച്ചുപൊളിച്ചു. അരിക്കൊമ്പന്റെ ആക്രമണത്തിന് സ്ഥിരം ഇരയായിരുന്നു പന്നിയാറിലെ റേഷന്‍കട. പൂര്‍ണ്ണമായും തകര്‍ന്ന കട, പിന്നീട് പുനര്‍നിര്‍മിച്ച് സോളാര്‍ ഫെന്‍സിംഗും സ്ഥാപിച്ചാണ് വീണ്ടും പ്രവര്‍ത്തനം ആരംഭിച്ചത്. എന്നാല്‍ ഫെന്‍സിംഗും തകര്‍ത്ത് കഴിഞ്ഞ ദിവസം ചക്കക്കൊമ്പന്‍ റേഷന്‍ കട ആക്രമിച്ചു.
What's Your Reaction?






