അയ്യപ്പന്‍കോവില്‍ പുരാതന ശ്രീധര്‍മ ശാസ്താ ക്ഷേത്രത്തില്‍ ശിവരാത്രി മഹോത്സവം തുടങ്ങി
അയ്യപ്പന്‍കോവില്‍ പുരാതന ശ്രീധര്‍മ ശാസ്താ ക്ഷേത്രത്തില്‍ ശിവരാത്രി മഹോത്സവം തുടങ്ങി

ഇടുക്കി: അയ്യപ്പന്‍കോവില്‍ പുരാതന ശ്രീധര്‍മ ശാസ്താ ക്ഷേത്രത്തില്‍ ശിവരാത്രി മഹോത്സവം തുടങ്ങി. ഉത്സവം 26ന് സമാപിക്കും. ശിവരാത്രി ദിനത്തില്‍ പതിവ് ക്ഷേത്ര ചടങ്ങുകള്‍ക്ക് ശേഷം രാത്രി 9ന് സി കേരളം സ രി ഗ മ പ സെമി ഫൈനലിസ്റ്റ് അവനി സന്തോഷ് നയിക്കുന്ന തിരുവനന്തപുരം ട്രാക്ക്‌സിന്റെ ഗാനമേള. അര്‍ധരാത്രി 12ന് അയന പ്രവീണ് ഇല്ലത്ത് അവതരിപ്പിക്കുന്ന ഭരതനാട്യം. പുലര്‍ച്ചെ 1ന് തിരുവനന്തപുരം വൈഗാ വിഷന്‍ അവതരിപ്പിക്കുന്ന ബാലെ. വാര്‍ത്താസമ്മേളനത്തില്‍ പ്രസിഡന്റ് കെ.എ ഷാജി കന്നിയിലേത്ത്, സെക്രട്ടറി എം.എസ് പ്രശാന്ത് മാനാംമുഴിയില്‍, ചെയര്‍മാന്‍ സജി കളത്തില്‍ വടക്കേതില്‍, കോ-ഓര്‍ഡിനേറ്റര്‍ ഗോപിനാഥന്‍ തീമ്പള്ളിക്കുന്നേല്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
What's Your Reaction?






