വണ്ടിപ്പെരിയാറിൽ അയ്യപ്പൻമാർ സഞ്ചരിച്ച കാർ ഓട്ടോറിക്ഷയിൽ ഇടിച്ചു

വണ്ടിപ്പെരിയാറിൽ അയ്യപ്പൻമാർ സഞ്ചരിച്ച കാർ ഓട്ടോറിക്ഷയിൽ ഇടിച്ചു

Oct 26, 2023 - 03:19
Jul 6, 2024 - 08:32
 0
വണ്ടിപ്പെരിയാറിൽ അയ്യപ്പൻമാർ സഞ്ചരിച്ച കാർ ഓട്ടോറിക്ഷയിൽ ഇടിച്ചു
This is the title of the web page

ഇടുക്കി : കൊട്ടാരക്കര ദിണ്ടിക്കൽ ദേശീയപാതയിൽ ശബരിമല തീർഥാടകർ സഞ്ചരിച്ച കാർ, നിർത്തിയിട്ടിരുന്ന ഓട്ടോറിക്ഷയിൽ ഇടിച്ചു. അപകടത്തിൽ ആർക്കും പരിക്കില്ല. മുന്നോട്ടുനീങ്ങിയ ഓട്ടോറിക്ഷ ഇടിച്ച് സമീപത്തെ വൈദ്യുതി പോസ്റ്റ് തൊട്ടടുത്തുള്ള വീടിനുമുകളിലേക്ക് ചരിഞ്ഞു. വ്യാഴാഴ്ച പുലർച്ചെ കക്കിക്കവലയ്ക്ക് സമീപമാണ് അപകടം. ശബരിമല ദർശനം കഴിഞ്ഞ് മടങ്ങിയ ആന്ധ്രാപ്രദേശ് സ്വദേശികൾ സഞ്ചരിച്ച കാറാണ് അപകടത്തിൽപെട്ടത്. ഡ്രൈവർ ഉറങ്ങിപ്പോയതാണ് അപകടകാരണം. വണ്ടിപ്പെരിയാർ പൊലീസും കെഎസ്ഇബി അധികൃതരും സ്ഥലത്തെത്തി മേൽനടപടി സ്വീകരിച്ചു.

മണ്ഡലകാല തീർത്ഥാടനത്തോടനുബന്ധിച്ച് ദേശീയപാത കൈയേറിയുള്ള പാർക്കിംഗ് നിരോധിക്കണമെന്ന് പീരുമേട് താലൂക്ക് സഭയിൽ നിർദേശമുണ്ടായെങ്കിലും തുടർനടപടി സ്വീകരിക്കുന്നില്ലെന്ന് ആക്ഷേപമുണ്ട്.

What's Your Reaction?

like

dislike

love

funny

angry

sad

wow