ഓഡിറ്റ് വണ്ണിലെ വനംകൊള്ള: അന്വേഷണം വൈകുന്നു
ഓഡിറ്റ് വണ്ണിലെ വനംകൊള്ള: അന്വേഷണം വൈകുന്നു

ഇടുക്കി : പനംകുട്ടി ഓഡിറ്റ് വണ്‍ പ്രദേശത്തുനിന്ന് തേക്ക് മരങ്ങള്‍ തടി മാഫിയ വെട്ടിക്കടത്തിയ സംഭവത്തില്‍ അന്വേഷണം വൈകുന്നു. നിരവധി തേക്ക് മരങ്ങളാണ് ഇവിടെനിന്ന് മുറിച്ചുകടത്തിയത്. മലയാറ്റൂര്‍ ഫോറസ്റ്റ് ഡിവിഷനില്‍ പെട്ട കരിമണല്‍ നഗരംപാറ ഡെപ്യൂട്ടി റേഞ്ച് ഓഫീസിന്റെ പരിധിയില്‍ ഓഡിറ്റ് വണ്‍ ഭാഗത്ത് നിന്ന് മൂന്ന് തേക്കിന്‍ മരങ്ങള്‍ വെട്ടികടത്തിയിരുന്നു. ഇതിനു പിന്നാലെയായിരുന്നു വലിയ വനംകൊള്ള. ഓഡിറ്റ് വണ്‍ ഭാഗത്ത് റോഡിന്റെ മുകളിലുള്ള പ്രദേശത്തുനിന്ന് നൂറിലേറെ തേക്ക് മരങ്ങള്‍ വെട്ടികടത്തിയത്. മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടും വനപാലകര്‍ നടപടി സ്വീകരിച്ചില്ല.
സംഭവത്തില്‍ ഇവര്‍ക്ക് പങ്കുള്ളതായും ആരോപണമുണ്ട്. വനംകൊള്ളയ്ക്ക് കൂട്ടുനില്‍ക്കുന്ന ഉദ്യോഗസ്ഥര്‍ക്കെതിരെ അന്വേഷണം നടത്തണമെന്നും തടി വെട്ടിയവരെ പിടികൂടണമെന്നും ഗ്രീന്‍ കെയര്‍ കേരള ജില്ലാ ജനറല്‍ സെക്രട്ടറി കെ. ബുള്‍ബേന്ദ്രന്‍ ആവശ്യപ്പെട്ടു. അന്വേഷണം ആവശ്യപ്പെട്ട് ഗ്രീന്‍ ട്രൈബ്യൂണല്‍, കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയം, വനം വകുപ്പ്, കലക്ടര്‍, പിസിസിഎഫ്, ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ എന്നിവര്‍ക്ക് പരാതി നല്‍കി.
What's Your Reaction?






