വണ്ടിപ്പെരിയാര്‍ നല്ലതമ്പി നഗറില്‍ പൊതുശൗചാലയം ഒരുക്കണം: കോണ്‍ഗ്രസ്
വണ്ടിപ്പെരിയാര്‍ നല്ലതമ്പി നഗറില്‍ പൊതുശൗചാലയം ഒരുക്കണം: കോണ്‍ഗ്രസ്

ഇടുക്കി: വണ്ടിപ്പെരിയാര്‍ നല്ലതമ്പി നഗറിലും ടൗണിലും പൊതുശൗചാലയം ഒരുക്കണമെന്ന് കോണ്‍ഗ്രസ് നേതൃത്വം വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു. മേഖലയിലെ ജനങ്ങള്‍ പ്രാഥമിക ആവശ്യങ്ങള്‍ നിര്‍വഹിക്കുന്നതിനായി എസ്റ്റേറ്റ് വക സ്ഥലത്തെയാണ് ആശ്രയിക്കുന്നത്. ഇവിടെ പാമ്പുകളുടെയും കാട്ടുപന്നിയുടെയും ആക്രമണങ്ങള്‍ ഉണ്ടാകുകയും ഒരാള്‍ പാമ്പുകടിയേറ്റ് മരിക്കുകയും ചെയ്തിരുന്നു. ഈ സാഹചര്യത്തിലാണ് ശുചിത്വ മിഷന്റെ സഹായത്തോടെ പൊതുശൗചാലയം നിര്‍മിക്കണമെന്ന് കോണ്‍ഗ്രസ് വണ്ടിപ്പെരിയാര്‍ മണ്ഡലം പ്രസിഡന്റ് രാജന്‍ കൊഴുവന്‍മാക്കല്‍ ആവശ്യപ്പെട്ടത്. ഇതോടൊപ്പം വണ്ടിപ്പെരിയാര്‍ ടൗണില്‍ പൊതുശൗചാലയമില്ലാത്തത് ടൗണിലെത്തുന്ന പൊതുജനങ്ങള്‍ക്കും, യാത്രക്കാര്‍ക്കും, ഡ്രൈവര്‍മാര്‍ക്കും ബുദ്ധിമുട്ട് സൃഷ്ടിക്കുന്നുണ്ട്. ടൗണിലെ ശൗചാലയത്തിന്റെ നിര്‍മാണം ആരംഭിച്ചിരുന്നെങ്കിലും പൂര്‍ത്തിയായിട്ടില്ല. പ്രശ്‌നത്തിന് പരിഹാരം കാണണമെന്ന് വാളാര്‍ഡി മണ്ഡലം പ്രസിഡന്റ് ബാബു ആന്റപ്പന്‍ പറഞ്ഞു. വാര്‍ത്താസമ്മേളനത്തില്‍ കോണ്‍ഗ്രസ് വണ്ടിപ്പെരിയാര്‍ മണ്ഡലം പ്രസിഡന്റ് രാജന്‍ കൊഴുവന്‍മാക്കല്‍, വാളാര്‍ഡി മണ്ഡലം പ്രസിഡന്റ് ബാബു ആന്റപ്പന്‍ പഞ്ചായത്തംഗം പ്രിയങ്കാ മഹേഷ് , ഐഎന്‍ടിയുസി പീരുമേട് റീജണല്‍ കമ്മിറ്റി പ്രസിഡന്റ് കെഎ സിദിഖ്, യൂത്ത് കോണ്‍ഗ്രസ് വണ്ടിപ്പെരിയാര്‍ വാളാര്‍ഡി മണ്ഡലം പ്രസിഡന്റുമാരായ എന്‍. അഖില്‍, വിഘ്‌നേഷ്, ബ്ലോക്ക് ജനറല്‍ സെക്രട്ടറി പ്രകാശ് തുടങ്ങിയവര്‍ പങ്കെടുത്തു.
What's Your Reaction?






