തൊടുപുഴയില്‍ ഉടമ വെട്ടിപരിക്കേല്‍പ്പിച്ച വളര്‍ത്തുനായ ചത്തു
തൊടുപുഴയില്‍ ഉടമ വെട്ടിപരിക്കേല്‍പ്പിച്ച വളര്‍ത്തുനായ ചത്തു

ഇടുക്കി: തൊടുപുഴയില്‍ ശരീരമാസകലം വെട്ടിപ്പരിക്കേല്‍പ്പിച്ചശേഷം തെരുവില്‍ ഉപേക്ഷിച്ച വളര്‍ത്തുനായ ചത്തു. ആനിമല്‍ റെസ്‌ക്യൂ ടീം ആശുപത്രിയിലെത്തിച്ച് ചികിത്സ നല്‍കിയശേഷം അഭയകേന്ദ്രത്തിലേക്ക് മാറ്റിയെങ്കിലു ഫലമുണ്ടായില്ല. ഉടമയായ മുതലക്കോടം ഇടശേരിയില്‍ ഷൈജു തോമസാണ് നായയെ മാരകമായി മര്‍ദിച്ചത്. ഇയാള്‍ക്കെതിരെ തൊടുപുഴ പൊലീസ് കേസെടുത്തിരുന്നു. ഞായറാഴ്ച വൈകിട്ടാണ് മുതലക്കോടം ഭാഗത്ത് ശരീരമാസകലം മുറിവേറ്റ നിലയില്‍ നായ കിടക്കുന്നെന്ന വിവരം ആനിമല്‍ റെസ്‌ക്യൂ ടീമീന് ലഭിച്ചത്. തുടര്‍ന്ന് ടീം സ്ഥലത്തെത്തി നായയെ ആശുപത്രിയിലെത്തിച്ച് ചികിത്സ നല്‍കി. കൂടിനുള്ളില്‍ കയറ്റാന്‍ വിളിച്ചപ്പോള്‍ നായ എത്താതിന്റെ ദേഷ്യത്തില്‍ കത്തി ഉപയോഗിച്ചാണ് വെട്ടിയത്. നട്ടെല്ലിനോട്ചേര്‍ന്ന് അഞ്ചിടങ്ങളില്‍ വെട്ടേറ്റിരുന്നു. തലയിലും ആഴത്തിലും മുറിവേറ്റിരുന്നു.
What's Your Reaction?






