ചപ്പാത്തില്‍ സൗജന്യ മെഡിക്കല്‍ ക്യാമ്പ് നടത്തി
ചപ്പാത്തില്‍ സൗജന്യ മെഡിക്കല്‍ ക്യാമ്പ് നടത്തി

ഇടുക്കി: അയ്യപ്പന്‍കോവില്‍ സേവാഭാരതിയും സ്വാമി വിവേകാനന്ദ മെഡിക്കല്‍ മിഷനും ചേര്‍ന്ന് ചപ്പാത്തില്‍ സൗജന്യ മെഡിക്കല്‍ ക്യാമ്പ് നടത്തി. മര്‍ച്ചന്റ്‌സ് അസോസിയേഷന്‍ പ്രസിഡന്റ് വിജയന്‍ ഈറ്റോലില്‍ ഉദ്ഘാടനം ചെയ്തു. ജീവിതശൈലി രോഗങ്ങള്‍ കണ്ടെത്തി ആവശ്യമായ ചികിത്സ നല്‍കുകയെന്ന ലക്ഷ്യത്തോടെയാണ് ക്യാമ്പ് സംഘടിപ്പിച്ചത്. മര്‍ച്ചന്റ് അസോസിയേഷന്‍ സെക്രട്ടറി സ്റ്റീഫന്‍ സി ജെ സംസാരിച്ചു. സേവാഭാരതി പ്രസിഡന്റ് അജി ടി എസ്, സെക്രട്ടറി ബിജുമോന്‍ പുതിയംഗം, പാര്‍വതി സുരേഷ്, അബൂബക്കര്‍ സിദ്ദിഖ്, ഹരിദാസ് പാലക്കാപറമ്പില്‍ എന്നിവര്‍ നേതൃത്വം നല്‍കി.
What's Your Reaction?






