കഞ്ഞിക്കുഴി പഞ്ചായത്തില്‍ ശുചിത്വ പഠനോത്സവ സ്‌കോളര്‍ഷിപ്പ് വിതരണം ചെയ്തു
കഞ്ഞിക്കുഴി പഞ്ചായത്തില്‍ ശുചിത്വ പഠനോത്സവ സ്‌കോളര്‍ഷിപ്പ് വിതരണം ചെയ്തു
ഇടുക്കി: കഞ്ഞിക്കുഴി പഞ്ചായത്തിലെ ശുചിത്വ പഠനോത്സവ സ്‌കോളര്‍ഷിപ്പുകളുടെ വിതരണോദ്ഘാടനം പ്രസിഡന്റ് കോമളം മോഹന്‍ദാസ് നിര്‍വഹിച്ചു. പഞ്ചായത്തിലെ വിവിധ സ്‌കൂളുകളില്‍നിന്ന് തിരഞ്ഞെടുത്ത യുപി മുതല്‍ പ്ലസ് വണ്‍ വരെയുള്ള വിദ്യാര്‍ഥികള്‍ക്ക് 1500 രൂപയും സര്‍ട്ടിഫികറ്റുകളുമാണ്
വിതരണം ചെയ്തത്. വൈസ് പ്രസിഡന്റ് സോയിമോന്‍ സണ്ണി അധ്യക്ഷനായി. സെക്രട്ടറി അതുല്യാ വി കുമാര്‍ മുഖ്യപ്രഭാഷണം നടത്തി. ശുചിത്വ മിഷന്‍ കോ-ഓര്‍ഡിനേറ്റര്‍ ജോഷി പി ബി, പഞ്ചായത്തംഗങ്ങളായ ദീപാ ജോസഫ്, സിബിച്ചന്‍ മനയ്ക്കല്‍, രാജേശ്വരി രാജന്‍, സന്ധ്യ രാജേഷ്, ഷാജി വഴക്കാല , ശിവന്‍ കേഴിക്കാമാലില്‍, ജാന്‍സി സ്റ്റിഫന്‍, അനില്‍ ജിത്ത് എന്നിവര്‍ സംസാരിച്ചു.
What's Your Reaction?