മൂന്നാറില്‍ തെരുവ് നായയുടെ കടിയേറ്റ് 10 വയസുകാരിക്ക് പരിക്ക്

മൂന്നാറില്‍ തെരുവ് നായയുടെ കടിയേറ്റ് 10 വയസുകാരിക്ക് പരിക്ക്

Feb 27, 2026 - 15:08
 0
മൂന്നാറില്‍ തെരുവ് നായയുടെ കടിയേറ്റ് 10 വയസുകാരിക്ക് പരിക്ക്
This is the title of the web page

ഇടുക്കി: മൂന്നാര്‍ രാജീവ് ഗാന്ധി നഗറില്‍ പത്ത് വയസുള്ള കുട്ടിക്ക് തെരുവ് നായയുടെ കടിയേറ്റു. പ്രദേശത്ത് കഴിഞ്ഞ ഒരു മാസത്തിനിടെ 3 പേരെയാണ് നായ ആക്രമിച്ചത്. തെരുവ് നായകള്‍ക്കൊപ്പം വളര്‍ത്തുനായ്ക്കളും പ്രദേശത്ത് ഭീതി പടര്‍ത്തുന്നുവെന്ന് പരാതിയുണ്ട്. രാപ്പകല്‍ വ്യത്യാസമില്ലാതെ നായ്ക്കള്‍ ടൗണിലൂടെ അലഞ്ഞുതിരിഞ്ഞ് നടക്കുന്ന സ്ഥിതിയുണ്ട്. രാത്രികാലങ്ങളില്‍ നായ്ക്കള്‍ കൂടുതല്‍ ആക്രമണകാരികളാകുന്ന സാഹചര്യവുമുണ്ട്. കാല്‍ നടയാത്രികരും ഇരുചക്രവാഹനയാത്രികരുമാണ് കൂടുതല്‍ ബുദ്ധിമുട്ട് നേരിടുന്നത്. വിദേശ വിനോദ സഞ്ചാരികളടക്കം എത്തുന്ന മൂന്നാറിലെ തെരുവ് നായ ശല്യത്തിന് ശാശ്വത പരിഹാരം കാണണമെന്നാണ് ആവശ്യം.

What's Your Reaction?

like

dislike

love

funny

angry

sad

wow