അടിമാലിയില്‍ ലോഡ്ജിന്റെ മൂന്നാം നിലയില്‍നിന്ന് വീണ് ടൂറിസ്റ്റ് ബസ്സ് ജീവനക്കാരന്‍ മരിച്ചു
അടിമാലിയില്‍ ലോഡ്ജിന്റെ മൂന്നാം നിലയില്‍നിന്ന് വീണ് ടൂറിസ്റ്റ് ബസ്സ് ജീവനക്കാരന്‍ മരിച്ചു
ഇടുക്കി: അടിമാലിയിലെ സ്വകാര്യ ലോഡ്ജിന്റെ മൂന്നാം നിലയിലെ ജനലലൂടെ താഴേക്ക് വിണ് ടൂറിസ്റ്റ് ബസ്സ് ജീവനക്കാരന്‍ മരിച്ചു. തിരുവനന്തപുരം പാറശാല നിലാംമാംമൂട് സുജിത്ത് (25) ആണ് മരിച്ചത്. കന്യാകുമരി അണ്ണയ് കോളേജില്‍നിന്ന് വിദ്യാര്‍ഥികളുമായി മൂന്നാര്‍ സന്ദര്‍ശനത്തിനെത്തിയ ടൂറിസ്റ്റ് ബസ്സ് ക്ലീനറാണ് സുജിത്ത്. കന്യാകുമാരിയില്‍നിന്ന് 7 ടൂറിസ്റ്റ് ബസ്സുകളിലായി കഴിഞ്ഞ വ്യാഴഴ്ചയാണ് പുറപ്പെട്ടത്. തുടര്‍ന്ന് വെള്ളിയാഴ്ച്ച മറയൂരില്‍ താമസിച്ചതിനുശേഷം ശനിയാഴ്ച മൂന്നാര്‍ സന്ദര്‍ശനം കഴിഞ്ഞ് തിരികെ പോകുന്ന വഴി അടിമാലിയില്‍ രാത്രിയില്‍ രണ്ട് വാഹനങ്ങളിലുള്ളവര്‍ പാല്‍ക്കോ പമ്പിനുസമീപം പുതുതായി പ്രവര്‍ത്തനമാരംഭിച്ച പേരിടാത്ത ടൂറിസ്റ്റ് ഹോമിലാണ് താമസം ഏര്‍പ്പെടുത്തിയിരുന്നത്. രണ്ട് ബസ്സിലെ നാല് ജീവനക്കാര്‍ ഏറ്റവും മുകളിലത്തേ നിലയിയില്‍ പുലര്‍ച്ചെ 1.30ന് എത്തിച്ചേര്‍ന്ന് ഭക്ഷണത്തിനുശേഷം പുലര്‍ച്ചെ 3.30നാണ് 4 പേരും ഒന്നിച്ച് ഉറങ്ങാന്‍ കിടന്നത് എന്ന് കൂട്ടത്തില്‍ ഉണ്ടായിരുന്ന ബസ് ജീവനക്കാര്‍ പറഞ്ഞു. രാവിലെ എഴുന്നേറ്റപ്പോള്‍ സുജിത്തിനെ കാണാനില്ല. റൂമിന്റെ ഡോര്‍ ഉള്ളില്‍നിന്ന് പൂട്ടിയിട്ടിരുന്നതിനാല്‍ പുറുത്തക്ക് പോയിട്ടില്ലെന്നും മനസ്സിലാക്കി റൂമിന്റെ ജനാലവഴി പുറത്തേക്ക് നോക്കിയപ്പോള്‍ കെട്ടിടത്തിന്റെ താഴെ വയര്‍ പിളര്‍ന്ന് കിടക്കുന്ന സുജിത്തിനെ കാണുന്നത്. റൂമിലുണ്ടായിരുന്നവരെത്തി പരിശോധിച്ചപ്പോള്‍ തകരം ഷീറ്റുകൊണ്ടുള്ള മറയില്‍ ശരീരം പതിച്ച് വയറില്‍ ആഴത്തിലുള്ള മുറിവ് പറ്റി രക്തം വാര്‍ന്ന് മരിച്ചു കിടക്കുന്ന സുജിത്തിനെയാണ് കാണുന്നത്. തുടര്‍ന്ന ്അടിമാലി പൊലീസെത്തി തുടര്‍ നടപടികള്‍സ്വീകരിച്ചു. ഇടുക്കിയില്‍നിന്ന് വിരലടയാള വിദഗ്ദരും ഫോറന്‍സിക് വിഭാഗവും എത്തി വിശദമായ അന്വേഷണം നടത്തി. സുജിത്ത് പുലര്‍ച്ചെ എഴുന്നേറ്റ് അഴികളില്ലാത്ത ജനലിലൂടെ പുറത്തേക്ക് വീണതയാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. തുടര്‍ന്ന് ഇന്‍ക്വസറ്റ് നടപടികള്‍ പൂര്‍ത്തികരിച്ച് മൃതദേഹം അടിമാലി താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.
What's Your Reaction?