രാജമുടി മാര്‍ സ്ലീവ കോളേജില്‍ ബിരുദദാന ചടങ്ങ് നടത്തി
രാജമുടി മാര്‍ സ്ലീവ കോളേജില്‍ ബിരുദദാന ചടങ്ങ് നടത്തി
ഇടുക്കി: രാജമുടി മാര്‍ സ്ലീവ കോളേജില്‍ സോഷ്യല്‍ വര്‍ക്ക് വിദ്യാര്‍ഥികളുടെ ബിരുദദാനം പാവനാത്മ കോളേജ് പ്രിന്‍സിപ്പല്‍ പ്രൊഫ. സജി കെ ജോസ് ഉദ്ഘാടനം ചെയ്തു. 2023-2025 ബാച്ചിലെ വിദ്യാര്‍ഥികളുടെ ബിരുദദാന ചടങ്ങാണ് നടന്നത്. മാനേജരും ഇടുക്കി രൂപതാ വികാരി ജനറലുമായ മോണ്‍. ജോസ് കരിവേലിക്കല്‍ അധ്യക്ഷനായി. ഇടുക്കി ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി ചെയര്‍മാന്‍ സെബാസ്റ്റ്യന്‍ മാത്യു മുഖ്യപ്രഭാഷണം നടത്തി. ബര്‍സാര്‍ ഫാ. ജെയിംസ് പാലയ്ക്കമാറ്റത്തില്‍ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. പ്രിന്‍സിപ്പല്‍ പ്രൊഫ. ഡോ. സിസ്റ്റര്‍ മോളി എം എ, വൈസ് പ്രിന്‍സിപ്പല്‍ ആനന്ദ് ജോസഫ്, സോഷ്യല്‍ വര്‍ക്ക് വിഭാഗം മേധാവി ഫാ. സെബാസ്റ്റ്യന്‍ മനയ്ക്കലേറ്റ്, അമല്‍ മാത്യു, രാകേന്ദു രാജന്‍, ശ്രീക്കുട്ടി അഗസ്റ്റിന്‍, എല്‍സ് മരിയ എന്നിവര്‍ സംസാരിച്ചു.
What's Your Reaction?