ബൈസണ്‍വാലി ഗ്യാപ്പ് റോഡില്‍ മിനി ബസ് മറിഞ്ഞ് 2 പേര്‍ക്ക് പരിക്ക്
ബൈസണ്‍വാലി ഗ്യാപ്പ് റോഡില്‍ മിനി ബസ് മറിഞ്ഞ് 2 പേര്‍ക്ക് പരിക്ക്
ഇടുക്കി: ബൈസണ്‍വാലി ഗ്യാപ്പ് റോഡില്‍ മിനി ബസ് തിട്ടയില്‍ ഇടിച്ച് മറിഞ്ഞുണ്ടായ അപകടത്തില്‍ 2 ട്രിച്ചി സ്വദേശികള്‍ക്ക് ഗുരുതരമായി പരിക്കേറ്റു. ശനിയാഴ്ച രാവിലെ 10.30ഓടെ ചൊക്രമുടി കുടിക്കുസമീപമാണ് അപകടം. മൂന്നാറിലെത്തിയ ട്രിച്ചി സ്വദേശികളായ 15 അംഗ വിനോദസഞ്ചാരികളാണ് വാഹനത്തിലുണ്ടായിരുന്നത്. ബസ് നിയന്ത്രണം നഷ്ടമായി തിട്ടയില്‍ ഇടിച്ചശേഷം റോഡില്‍തന്നെ മറിയുകയായിരുന്നു. യാത്രക്കാര്‍ വാഹനത്തിന്റെ അടിയില്‍പ്പെട്ടു. ഗുരുതരമായി പരിക്കേറ്റവരെ തമിഴ്‌നാട്ടിലെ ആശുപത്രിയിലേക്ക് കൊണ്ടുപോയി. മറ്റുള്ളവര്‍ നിസാര പരിക്കുകളോടെ രക്ഷപ്പെട്ടു.
What's Your Reaction?