വനംവകുപ്പിന്റെ വനമഹോത്സവ വാഹന ജാഥയ്ക്ക് ഉപ്പുതറയില്‍ തുടക്കം
വനംവകുപ്പിന്റെ വനമഹോത്സവ വാഹന ജാഥയ്ക്ക് ഉപ്പുതറയില്‍ തുടക്കം

ഇടുക്കി: വനം വന്യജീവി സംഘര്‍ഷം ലഘൂകരിക്കുന്നതിന്റെ ഭാഗമായി അയ്യപ്പന്‍കോവില്‍ റേഞ്ച് ഓഫീസും കാഞ്ചിയാര്‍ ഫോറസ്റ്റ് സ്റ്റേഷനും ചേര്‍ന്ന് വന മഹോത്സവ വാഹന ജാഥ നടത്തി. ഉപ്പുതറയില്‍ നിന്നാരംഭിച്ച റാലി പഞ്ചായത്ത് പ്രസിഡന്റ് ജെയിംസ് കെ ജെ ഉദ്ഘാടനം ചെയ്തു. ജാഥ കട്ടപ്പനയില്‍ സമാപിക്കും. നാടിന്റെ പൊതുസ്വത്തായ വനത്തെയും വന്യമൃഗങ്ങളെയും സംരക്ഷിക്കേണ്ടത് നമ്മുടെ ഓരോരുത്തരുടെയും കടമയാണ്. മനുഷ്യനെയും മൃഗങ്ങളെയും മറന്നുകൊണ്ടുള്ള വന സംരക്ഷണവും പ്രകൃതിയെയും ജീവജാലങ്ങളെയും നശിപ്പിച്ചുകൊണ്ടുള്ള ജനസേവനവും ആരോഗ്യകരമല്ലായെന്ന സമീപനമാണ് വനംവകുപ്പ് സ്വീകരിക്കുന്നത്. ഇതിന്റെ ഭാഗമായി മനുഷ്യവന്യജീവി സംഘര്‍ഷം ലഘൂകരിക്കുന്നതിനായി സംസ്ഥാനത്തുടനീളം വിവിധ പദ്ധതികളാണ് വനംവകുപ്പ് നടത്തിവരുന്നത്. ഇതിന്റെ ഭാഗമായാണ് വാഹനജാഥ നടത്തിയത്. ഉപ്പുതറ, പരപ്പ്, മേരികുളം, മാട്ടുക്കട്ട ടൗണുകളില്‍ വനപാലകര്‍ ബോധവല്‍ക്കരണം നടത്തി. കാടില്ലെങ്കില്‍ നാടില്ല നാടില്ലെങ്കില്‍ നാമില്ല എന്ന സന്ദേശം ഉയര്‍ത്തിയാണ് മഹോത്സവ റാലിക്ക് തുടക്കംകുറിച്ചതെന്ന് റേഞ്ച് ഓഫീസര്‍ കെ വി രതീഷ് പറഞ്ഞു. ചലച്ചിത്രതാരം ജയന്റെ വേഷങ്ങള്‍ അണിഞ്ഞ് കോട്ടയം രാധ കമ്യൂണിക്കേഷന്‍സിലെ രതീഷ് എത്തിയത് കാണികള്‍ക്ക് ഏറെ കൗതുകമായി.
What's Your Reaction?






