ഹൈക്കോടതി ഉത്തരവ്: എംപിയും കോണ്‍ഗ്രസ് നേതാക്കളും ജനത്തെ തെറ്റിദ്ധരിപ്പിക്കുന്നുവെന്ന് അഡ്വ. എ രാജ എംഎല്‍എ
ഹൈക്കോടതി ഉത്തരവ്: എംപിയും കോണ്‍ഗ്രസ് നേതാക്കളും ജനത്തെ തെറ്റിദ്ധരിപ്പിക്കുന്നുവെന്ന് അഡ്വ. എ രാജ എംഎല്‍എ

ഇടുക്കി: കൊച്ചി-ധനുഷ്‌കോടി ദേശീയപാത വികസനവുമായി ബന്ധപ്പെട്ട് ഹൈക്കോടതി ഉത്തരവ് പുറപ്പെടുവിച്ച സാഹചര്യത്തില്‍, എംപി ഉള്‍പ്പെടെയുള്ള കോണ്‍ഗ്രസ് നേതാക്കള്‍ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയാണെന്ന് അഡ്വ. എ രാജ എംഎല്‍എ. ഹൈക്കോടതി ഉത്തരവ് ദേശീയപാത നിര്‍മാണത്തിന് എതിരല്ല. ആവശ്യത്തിലധികം മരങ്ങള്‍ മുറിച്ചിട്ടുണ്ടെങ്കില്‍ ചീഫ് സെക്രട്ടറി അന്വേഷിച്ച് റിപ്പോര്‍ട്ട് തേടണമെന്നാണ് കോടതി പറഞ്ഞിട്ടുള്ളതെന്നും എംഎല്‍എ പറഞ്ഞു.
What's Your Reaction?