ഇടുക്കി: രാജകുമാരി വൈഎംസിഎ യൂണിറ്റിന്റെ ഓണാഘോഷ മത്സരങ്ങളുടെ ഉദ്ഘടനവും ഓണാഘോഷവും നടന്നു. രാജകുമാരി മാര്‍ ബസോലിയോസ് പാരിഷ് ഹാളില്‍ കെവിവിഇഎസ് യൂണിറ്റ് പ്രസിഡന്റ് വി വി കുര്യാക്കോസ് ഉദ്ഘാടനം ചെയ്തു. ഉച്ചയ്ക്കുശേഷം പുതിയ ഭരണസമിതിയുടെ സ്ഥാനാരോഹണവും കുടുംബ സംഗമവും സാമൂഹ്യസേവന പദ്ധതികളുടെ ഉദ്ഘാടനവും നടന്നു. ഇടുക്കി സബ് റീജിയണല്‍ ജനറല്‍ കണ്‍വീനര്‍ സനു വര്‍ഗീസ്, വനിതാ ഫോറം കണ്‍വീനര്‍ ഡയാന ജോണ്‍, വൈഎംസിഎ പ്രസിഡന്റ് പി യു സ്‌കറിയ, സെക്രട്ടറി അരുണ്‍, ട്രഷറര്‍ ടി യു വര്‍ഗീസ്, പ്രൊജക്ട് ചെയര്‍മാന്‍ പി ജെ സജോ, ജോയി ജോര്‍ജ്, ഒ എ ജോണ്‍ എന്നിവര്‍ പങ്കെടുത്തു.