സ്വര്‍ണത്തിന്റ നികുതി ഒരു ശതമാനമായി കുറയ്ക്കണം: ഗോള്‍ഡ് ആന്‍ഡ് സില്‍വര്‍ മര്‍ച്ചന്റ്സ് അസോസിയേഷന്‍
സ്വര്‍ണത്തിന്റ നികുതി ഒരു ശതമാനമായി കുറയ്ക്കണം: ഗോള്‍ഡ് ആന്‍ഡ് സില്‍വര്‍ മര്‍ച്ചന്റ്സ് അസോസിയേഷന്‍

ഇടുക്കി: ഓള്‍ കേരള ഗോള്‍ഡ് ആന്‍ഡ് സില്‍വര്‍ മര്‍ച്ചന്റ്സ് അസോസിയേഷന്‍ ഇടുക്കി ജില്ലാ പൊതുയോഗം നടത്തി. 24ന് ചെറുതോണി വ്യാപാരഭവന്‍ ഓഡിറ്റോറിയത്തില്‍ നടന്ന യോഗത്തില്‍ ജില്ലാ പ്രസിഡന്റ് ജോസ് വര്‍ക്കി കാക്കനാട്ട് അധ്യക്ഷനായി. സ്വര്‍ണത്തിന്റ നികുതി 1 % ആയി കുറക്കണമെന്ന് സംസ്ഥാന സര്‍ക്കാരിനോട് യോഗം ആവശ്യപ്പെട്ടു. സ്വര്‍ണത്തിന്റ വില മുന്‍ വര്‍ഷങ്ങളെ അപേക്ഷിച്ച് വര്‍ധിച്ച സാഹചര്യത്തില്‍ സ്വര്‍ണ വ്യാപാര മേഖല പ്രതിസന്ധിയിലൂടെയാണ് കടന്നുപോകുന്നത്. വ്യാപാരരംഗത്ത് ജോലിചെയ്യുന്ന ലക്ഷകണക്കിന് ആളുകളെയും അവരെ ആശ്രയിച്ച് കഴിയുന്ന കുടുംബങ്ങളെയും സംരക്ഷിക്കണമെന്നും, തൊഴില്‍ മേഖലയെ നിലനിര്‍ത്തുന്നതിന് സ്വര്‍ണത്തിന്റ നികുതി 1 % ആയി കുറക്കണമെന്നും, പണയത്തില്‍ ഇരിക്കുന്ന സ്വര്‍ണാഭരണങ്ങള്‍ എടുത്ത് വില്‍ക്കാന്‍ സഹായിക്കുമെന്ന പരസ്യം ചെയ്ത് യാതൊരു അംഗീകാരവുമില്ലാതെ വ്യാപാരം നടത്തി വരുന്ന സ്ഥാപനങ്ങളെ നിയമം മൂലം നിയന്ത്രിക്കണമെന്നും അസോസിയേഷന്‍ പറഞ്ഞു. ദേശീയപാത നേര്യമംഗലം മുതല്‍ വാളറ വരെ നിര്‍മാണം നിര്‍ത്തിവപ്പിച്ചതിനും, ഇടുക്കി ജില്ലയിലെ നിര്‍മാണ നിരോധനത്തിനുമെതിരെ ജില്ലാ കമ്മിറ്റി ഉത്കണ്ഠ രേഖപ്പെടുത്തി. തുടര്‍ന്ന് ഭാരവാഹികളെ തെരഞ്ഞടുത്തു. പ്രസിഡന്റ് ജോസ് വര്‍ക്കി കാക്കനാട്ട്, ജനറല്‍ സെക്രട്ടറി സാജു പട്ടരുമഠം, ട്രഷറര്‍ ബിജു കുര്യാക്കോസ് എന്നിവരെയും വൈസ് പ്രസിഡന്റുമാരായി ജോയി പൊരുന്നോലി കട്ടപ്പന, തോമസ് പി ജെ, ബാബു ജോസഫ് ചെറുതോണി, വര്‍ഗീസ് പീറ്റര്‍ അടിമാലി, പി എന്‍ ചിന്ത തൂക്കുപാലം, ഹെജി പി ചെറിയാന്‍ തൊടുപുഴ, പി അജിവ് എന്നിവരും സെക്രട്ടറിമാരായി ജോസുകുട്ടി ജോസഫ,് ഇ കെ വിന്‍സ് മൂന്നാര്‍, ഷാജു ഈറോലിക്കല്‍, ഷിജി അറക്കുളം, ജോസ് എം എ കുമളി, ഇ ടി വേണുഗോപാല്‍ വണ്ടിപ്പെരിയാര്‍, സംസ്ഥാന കമ്മറ്റിയിലേക്ക് സാജന്‍ ജോര്‍ജ്, മാത്യൂ കണ്ടിരിക്കല്‍, ജോസ് വര്‍ക്കി കാക്കനാട്ട്, സാജു പട്ടരുമഠം, പി അജീവ് എന്നിവരെയും തെരഞ്ഞെടുത്തു.
What's Your Reaction?






