ഭൂനിയമ ഭേദഗതി ചട്ടം: കുമളിയില്‍ കോണ്‍ഗ്രസ് പ്രതിഷേധം
ഭൂനിയമ ഭേദഗതി ചട്ടം: കുമളിയില്‍ കോണ്‍ഗ്രസ് പ്രതിഷേധം
ഇടുക്കി: കോണ്‍ഗ്രസ് വാര്‍ഡ് കമ്മിറ്റികള്‍ കുമളിയില്‍ ഭൂനിയമ ഭേദഗതി ചട്ടത്തിന്റെ പകര്‍പ്പ് കത്തിച്ച് പ്രതിഷേധിച്ചു. എല്‍ഡിഎഫ് സര്‍ക്കാര്‍ ജില്ലയിലെ ഭൂപ്രശ്‌നങ്ങള്‍ സങ്കീര്‍ണമാക്കുന്നുവെന്ന് ആരോപിച്ചായിരുന്നു പ്രതിഷേധം. അമരാവതിയില്‍ ഡിസിസി അംഗം സന്തോഷ് പണിക്കരും രണ്ടാംമൈലില്‍ കോണ്‍ഗ്രസ് ബ്ലോക്ക് മുന്‍ പ്രസിഡന്റ് എം എം വര്‍ഗീസും നൂലാംപാറയില്‍ ബ്ലോക്ക് വൈസ് പ്രസിഡന്റ് കെ വി ജോസഫും ഒന്നാംമൈലില്‍ ഐഎന്‍ടിയുസി ജില്ലാ സെക്രട്ടറി ബിജു ദാനിയേലും ഉദ്ഘാടനംചെയ്തു.
പതിറ്റാണ്ടുകളായി താമസിച്ചുവരുന്ന വീടുകളും ഉപയോഗിക്കുന്ന കടമുറികളും അപേക്ഷാഫീസ് നല്‍കി ക്രമവല്‍ക്കരിക്കണമെന്ന് പറയുന്നത് ജനങ്ങള്‍ക്കുമേല്‍ അധികഭാരം അടിച്ചേല്‍പ്പിക്കുന്നതാണ്. ജില്ലയിലെ നിര്‍മാണ നിരോധനവും പട്ടയപ്രശ്‌നങ്ങളും പരിഹരിക്കാന്‍ നടപടി സ്വീകരിച്ചിട്ടില്ല. സര്‍ക്കാരും ഇടതുമുന്നണിയും ജനത്തെ കബളിപ്പിക്കുകയാണെന്നും നേതാക്കള്‍ പറഞ്ഞു.
വിവിധ യോഗത്തില്‍ ബ്ലോക്ക് ജനറല്‍ സെക്രട്ടറി വി ജെ ജോര്‍ജ്, മണ്ഡലം വൈസ് പ്രസിഡന്റ് സനൂപ് പുതുപ്പറമ്പില്‍, വാര്‍ഡ് പ്രസിഡന്റുമാരായ ഷിബിന്‍ ഷാജി, ടോമിച്ചന്‍ പുളിക്കച്ചാലി, ആന്റണി, ജോര്‍ജ് തോമസ് ആലക്കാപറമ്പില്‍, ജോമോന്‍ ജോയി എന്നിവര്‍ സംസാരിച്ചു.
What's Your Reaction?

