ദക്ഷിണ കേരള ലജ്‌നതുല്‍ മുഅല്ലിമിന്‍ വണ്ടിപ്പെരിയാറില്‍ പൊതുസമ്മേളനം നടത്തി
ദക്ഷിണ കേരള ലജ്‌നതുല്‍ മുഅല്ലിമിന്‍ വണ്ടിപ്പെരിയാറില്‍ പൊതുസമ്മേളനം നടത്തി
ഇടുക്കി: നബിയെ അറിയുക എന്ന വിഷയത്തില്‍ ദക്ഷിണ കേരള ലജ്‌നതുല്‍ മുഅല്ലിമിന്‍ പെരിയാര്‍ മേഖലാ കമ്മിറ്റി വണ്ടിപ്പെരിയാറില്‍ പൊതുസമ്മേളനം നടത്തി. അഡ്വ. ഡീന്‍ കുര്യാക്കോസ് എംപി ഉദ്ഘാടനം ചെയ്തു. വേദനിക്കുന്നവരെയും ഒറ്റപ്പെട്ടവരെയും ചേര്‍ത്തുപിടിക്കുന്നതില്‍ മുസ്ലീം സമുദായം കാട്ടുന്ന സമീപനം മറ്റെവിടെയും കാണാനാകില്ലെന്നും ജന്മംകൊണ്ടും ജീവിതംകൊണ്ടും പ്രവാചകന്‍ കാട്ടിയ മാതൃകയാണെന്നും എംപി പറഞ്ഞു. മേഖലാ പ്രസിഡന്റ് മുജീബ് റഹ്‌മാന്‍ ഫലാഹി അധ്യക്ഷനായി. തിരുവനന്തപുരം മണക്കാട് വലിയപള്ളി ചീഫ് ഇമാം ഇ പി അബുബക്കര്‍ മൗലവി അല്‍ഖാസിമി മുഖ്യപ്രഭാഷണം നടത്തി. മുഹമ്മദ് റിയാസ് മൗലവി മന്നാനി, വി എച്ച് മുഹമ്മദ് ഷാ മൗലവി ബാഖവി, അബ്ദുസലാം മൗലവി നജ്മി, ടി എച്ച് തമ്പി റാവുത്തര്‍, നൗഷാദ് വാരിക്കാട്, കെ സി അന്‍സാരി, ഹാജി എ മുഹമ്മദ് സലീം, ജാഫര്‍ അബ്ദുള്‍ വഹാബ്, ടി എച്ച് അബ്ദുള്‍ സമദ്, അബ്ദുള്‍ റസാഖ് മൗലവി, മൈദീന്‍ കുട്ടിഹാജി, പി എം നൗഷാദ്, മുഹ്യദീന്‍ മൗലവി അല്‍ഖാസിമി കറുപ്പുപാലം, ഹാഫിള് ഷെഫിന്‍ അല്‍ ഹുസ്‌നി, ഷറഫുദീന്‍ മൗലവി സഖാഫി, ഏലപ്പാറ ഇമാം അര്‍ഷാദ് ഹുസൈന്‍, പി എന്‍ അബ്ദുല്‍ റഷീദ്, റോബിന്‍ കാരക്കാട്ട് എന്നിവര്‍ സംസാരിച്ചു.
What's Your Reaction?

