ലബ്ബക്കട ജെപിഎം കോജേജ് എന്‍എസ്എസ് യൂണിറ്റ് കാഞ്ചിയാര്‍ എഫ്എച്ച്‌സിയില്‍ ശുചീകരണം നടത്തി
ലബ്ബക്കട ജെപിഎം കോജേജ് എന്‍എസ്എസ് യൂണിറ്റ് കാഞ്ചിയാര്‍ എഫ്എച്ച്‌സിയില്‍ ശുചീകരണം നടത്തി

ഇടുക്കി: ലബ്ബക്കട ജെപിഎം ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളേജ് എന്‍എസ്എസ് യൂണിറ്റ് കാഞ്ചിയാര്‍ എഫ്എച്ച്‌സിയില്‍ ശുചീകരണം നടത്തി. ഡോ. ബ്യൂള സൂസന്‍ ബിന്നി, ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ ലത ഡി. എന്നിവര്‍ സമൂഹത്തില്‍ ശുചിത്വ ബോധവല്‍ക്കരണത്തിന്റെ പ്രാധാന്യത്തെക്കുറിച്ചും പേവിഷബാധയ്‌ക്കെതിരെ സ്വീകരിക്കേണ്ട മുന്‍കരുതലുകളെക്കുറിച്ചും ക്ലാസെടുത്തു. മാനേജര്‍ ഫാ. ജോണ്‍സണ്‍ മുണ്ടിയേത്ത്, പ്രിന്‍സിപ്പല്‍ ഡോ. ജോണ്‍സണ്‍ വി., വൈസ് പ്രിന്‍സിപ്പല്‍ ഫാ. പ്രിന്‍സ് തോമസ്, ബര്‍സാര്‍ ഫാ. ചാള്‍സ് തോപ്പില്‍ എന്നിവര്‍ സംസാരിച്ചു. എന്‍എസ്എസ് പ്രോഗ്രാം ഓഫീസര്‍മാരായ ടിജി ടോം, സോണിയ ജെയിംസ് എന്നിവര്‍ നേതൃത്വം നല്‍കി.
What's Your Reaction?






