സഹോദയ കായികമേള: അടിമാലി വിശ്വദീപ്തി സ്‌കൂളിന് കിരീടം
സഹോദയ കായികമേള: അടിമാലി വിശ്വദീപ്തി സ്‌കൂളിന് കിരീടം
ഇടുക്കി: സഹോദയ കായികമേളയില്‍ 186 പോയിന്റുമായി അടിമാലി വിശ്വദീപ്തി പബ്ലിക് സ്‌കൂള്‍ ജേതാക്കളായി. 158 പോയിന്റ് നേടിയ രാജകുമാരി സെന്റ് മേരീസ് സെന്‍ട്രല്‍ സ്‌കൂള്‍ രണ്ടാമതും ആതിഥേയരായ തൂക്കുപാലം വിജയമാതാ പബ്ലിക് സ്‌കൂള്‍ 143 പോയിന്റുമായി മൂന്നാമതുമെത്തി. രണ്ട് ദിവസങ്ങളിലായി നെടുങ്കണ്ടം സിന്തറ്റിക് ട്രാക്കില്‍ നടന്ന മത്സരങ്ങളില്‍ വിവിധ സ്‌കൂളുകളില്‍നിന്നായി നൂറുകണക്കിന് വിദ്യാര്‍ഥികള്‍ മത്സരിച്ചു. എന്‍സിസി അഡ്മിനിസ്ട്രേറ്റീവ് ഓഫീസര്‍ ലെഫ്. കേണല്‍ പി എം ബിനു സമ്മാനദാനം നടത്തി. ഇടുക്കി സഹോദയാ പ്രസിഡന്റ് ഡോ. ഫാ. സജിന്‍ ഊന്നുകല്ലേല്‍, വിജയമാതാ സ്‌കൂള്‍ പ്രിന്‍സിപ്പല്‍ സിസ്റ്റര്‍ ബീന, ഇടുക്കി സഹോദയാ സെക്രട്ടറി സിസ്റ്റര്‍ ഷെറിന്‍, പിടിഎ പ്രസിഡന്റ് ഷിഹാബ് ഈട്ടിക്കല്‍ എന്നിവര്‍ സംസാരിച്ചു.
What's Your Reaction?