ഉദ്ഘാടനത്തിന് മുന്‍പേ തകര്‍ന്ന് എഴുകുംവയല്‍ തൂവല്‍ പത്തുവളവ് റോഡ്

ഉദ്ഘാടനത്തിന് മുന്‍പേ തകര്‍ന്ന് എഴുകുംവയല്‍ തൂവല്‍ പത്തുവളവ് റോഡ്

May 18, 2024 - 23:18
Jun 23, 2024 - 00:01
 0
ഉദ്ഘാടനത്തിന് മുന്‍പേ തകര്‍ന്ന് എഴുകുംവയല്‍ തൂവല്‍ പത്തുവളവ് റോഡ്
This is the title of the web page

ഇടുക്കി: അഞ്ച് കോടി മുതല്‍ മുടക്കില്‍ പൊതുമരാമത്ത് വകുപ്പ് നിര്‍മിച്ച എഴുകുംവയല്‍ തൂവല്‍ പത്തുവളവ് റോഡ് ഉദ്ഘാടനത്തിന് മുന്‍പേ തകര്‍ന്നു. പൂര്‍ണമായും മലഞ്ചെരുവിലൂടെ നിര്‍മിച്ച റോഡിന് ആവശ്യമായ കലിങ്കുകളോ കോണ്‍ക്രീറ്റ് ഓടകളോ ഇല്ലാത്തതാണ് തകരാന്‍ കാരണമായത്. അശാസ്ത്രീയമായ നിര്‍മാണം നിമിത്തം പല കര്‍ഷകരുടെയും പുരയിടങ്ങളിലൂടെ മലവെള്ളം കവിഞ്ഞൊഴുകുകയും കൃഷികള്‍ നശിക്കുകയും ചെയ്യുന്നതിന് കാരണമായി. ഉദ്യോഗസ്ഥരുടെ അനാസ്ഥയും ദീര്‍ഘവീക്ഷണം ഇല്ലാത്ത നിര്‍മാണ പ്രവര്‍ത്തനവുമാണ് കാലവര്‍ഷം ആരംഭിച്ചപ്പോള്‍ തന്നെ റോഡ് തകരാന്‍ കാരണം. വിഷയത്തിൽ അടിയന്തരമായ ഇടപെടല്‍ നടത്തണമെന്നും നാട്ടുകാരുടെ ചിരകാല സ്വപ്നമായിരുന്ന റോഡ് കലുങ്കുകളും കോണ്‍ക്രീറ്റ് ഓടകളും നിര്‍മിച്ച് സംരക്ഷിക്കണമെന്നും, നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കിയ ഉദ്യോഗസ്ഥരെ സസ്‌പെന്‍ഡ് ചെയ്യണമെന്നും എഴുകുംവയല്‍ നാട്ടുകൂട്ടം പ്രവര്‍ത്തകര്‍ പൊതുമരാമത്ത വകുപ്പ് മന്ത്രിയ്ക്ക് നല്‍കിയ നിവേദനത്തില്‍ ആവശ്യപ്പെട്ടു. മലവെള്ളപ്പാച്ചിലില്‍ കൃഷിയിടങ്ങള്‍ നഷ്ടപ്പെട്ട കര്‍ഷകര്‍ക്ക് അടിയന്തര സാമ്പത്തിക സഹായം ലഭ്യമാക്കണമെന്നും പ്രവര്‍ത്തകര്‍ ആവശ്യപ്പെട്ടു. ജനപ്രതിനിധികളുടെ അടിയന്തര ഇടപെടല്‍ ഈ വിഷയത്തില്‍ ഉണ്ടാകുമെന്ന പ്രതീക്ഷയിലാണ് നാട്ടുകാര്‍.

What's Your Reaction?

like

dislike

love

funny

angry

sad

wow