ഏലപ്പാറയില്‍ പനി ബാധിച്ച് 10 വയസുകാരി മരിച്ചു
ഏലപ്പാറയില്‍ പനി ബാധിച്ച് 10 വയസുകാരി മരിച്ചു

ഇടുക്കി: പനി ബാധിച്ച് പത്തുവയസുകാരി മരിച്ചു. ഏലപ്പറ പശുപ്പാറ പുളിങ്കട്ട ഈന്തുംകാലാ പുതുവല്‍ ജഗദീഷ് ഭവനില്‍ ജഗദീഷ് - ശാരദ ദമ്പതികളുടെ മകള്‍ അതുല്യ ജഗദീഷ് (10) ആണ് മരിച്ചത്. ഒരാഴ്ചയോളമായി പനി ബാധിച്ച് പീരുമേട് താലൂക്ക് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ഇന്നലെ രാവിലെ ചികിത്സ കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുകയും രാത്രി പനി കൂടുതലായതിനെ തുടര്‍ന്ന് തിരികെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ശനിയാഴ്ച വെളുപ്പിനെ മൂന്നുമണിയോടുകൂടി മരണം സംഭവിക്കുകയുമായിരുന്നു. മൃതദേഹം ഇന്‍ക്വസ്റ്റ് നടപടികള്‍ക്ക് ശേഷം പോസ്റ്റ്‌മോര്‍ട്ടത്തിനായി ഇടുക്കി മെഡിക്കല്‍ കോളേജിലേക്ക് മാറ്റി. കൃത്യമായ മരണകാരണം പോസ്റ്റ്‌മോര്‍ട്ടം റിപ്പോർട്ടിനു ശേഷമേ വ്യക്തമാവുകയുള്ളൂ.
സംഭവത്തിൽ പീരുമേട് പൊലീസ് അന്വേഷണം ആരംഭിച്ചു.
What's Your Reaction?






