ചപ്പാത്ത് സിമന്റ് പാലം- പച്ചക്കാട് റോഡില്‍ നടുവൊടിഞ്ഞ് ജനം
ചപ്പാത്ത് സിമന്റ് പാലം- പച്ചക്കാട് റോഡില്‍ നടുവൊടിഞ്ഞ് ജനം
ഇടുക്കി: അയ്യപ്പന്‍കോവില്‍ ചപ്പാത്ത് സിമന്റ് പാലം- പച്ചക്കാട് റോഡില്‍ യാത്രാക്ലേശം രൂക്ഷം. ടാറിങ് പൊട്ടിപ്പൊളിഞ്ഞ് വലിയ ഗര്‍ത്തങ്ങള്‍ രൂപപ്പെട്ടതോടെ റോഡ് സഞ്ചാരയോഗ്യമല്ല. പച്ചക്കാട് വരെയുള്ള 5 കിലോമീറ്റര്‍ ഭാഗം തകര്‍ന്നിട്ട് വര്‍ഷങ്ങളായി. എന്നാല്‍ നാട്ടുകാര്‍ പലതവണ പരാതിപ്പെട്ടിട്ടും അറ്റകുറ്റപ്പണി നടത്താന്‍ അധികൃതര്‍ തയ്യാറാകുന്നില്ലെന്നാണ് ആക്ഷേപം. വലിയ ഗര്‍ത്തങ്ങളില്‍ വാഹനങ്ങള്‍ പതിച്ച് അപകടത്തില്‍പ്പെടാന്‍ സാധ്യത ഏറെയാണ്. പാതയുടെ ചില സ്ഥലങ്ങള്‍ കോണ്‍ക്രീറ്റ് ചെയ്ത് അറ്റകുറ്റപ്പണി നടത്തിയിരുന്നു. ഓട്ടോ, ടാക്‌സി വാഹന ഡ്രൈവര്‍മാര്‍ പോലും ഈ റൂട്ടില്‍ സര്‍വീസ് നടത്താന്‍ തയാറാകുന്നില്ല.
പച്ചക്കാട് ഉള്‍പ്പെടെയുള്ള സ്ഥലങ്ങളിലെ നൂറുകണക്കിന് കുടുംബങ്ങളുടെ ഏക ആശ്രയമായ റോഡില്‍ ഗതാഗതം ദുഷ്‌കരമാണ്. അതേസമയം 30 ലക്ഷം രൂപ ചെലവഴിച്ച് ഉടന്‍ റോഡ് പുനര്‍നിര്‍മിക്കുമെന്ന് അയ്യപ്പന്‍കോവില്‍ പഞ്ചായത്ത് പ്രസിഡന്റ് ജയ്‌മോള്‍ ജോണ്‍സണ്‍ പറഞ്ഞു.
What's Your Reaction?

