ഹരിതീര്‍ത്ഥപുരം മഹാവിഷ്ണു ക്ഷേത്രത്തില്‍ ശ്രീമദ് ഭാഗവത സപ്താഹ യജ്ഞം
ഹരിതീര്‍ത്ഥപുരം മഹാവിഷ്ണു ക്ഷേത്രത്തില്‍ ശ്രീമദ് ഭാഗവത സപ്താഹ യജ്ഞം

ഇടുക്കി: മാട്ടുക്കട്ട ഹരിതീര്‍ത്ഥപുരം മഹാവിഷ്ണു ക്ഷേത്രത്തില്‍ നടന്നുവരുന്ന ശ്രീമദ് ഭാഗവത സപ്താഹ യജ്ഞത്തിന്റെ ഭാഗമായി രുഗ്മിണി സ്വയംവര പൂജകള്‍ നടന്നു. ക്ഷേത്രത്തിലെ പ്രതിഷ്ഠാദിന മഹോത്സവത്തിന്റെ ഭാഗമായി കഴിഞ്ഞ 16നാണ് യജ്ഞം ആരംഭിച്ചത്. കണ്ണന്‍ വനവാതുക്കര നേതൃത്വം നല്‍കുന്നു. 23 ന് നടക്കുന്ന പ്രതിഷ്ഠാദിന പൂജകള്‍ക്ക് ക്ഷേത്രം തന്ത്രി കാഞ്ഞങ്ങാട് ഇടമന ഇല്ലത്ത് ഈശ്വരന്‍ നമ്പൂതിരിയും ക്ഷേത്രം മേല്‍ശാന്തി അനില്‍ തിരുമേനിയും മുഖ്യകാര്‍മികത്വം വഹിക്കും. ഓരോ ദിവസവും നൂറ് കണക്കിന് ഭക്തജനങ്ങളാണ് ക്ഷേത്രത്തില്‍ എത്തുന്നത്. രുഗ്മിണിസ്വയംവര ചടങ്ങിലാണ് കൂടുതല്‍ ഭക്തജന സാന്നിധ്യം. 23 ന് നടക്കുന്ന ക്ഷേത്ര ചടങ്ങുകള്‍ക്ക്‌ശേഷം പാല സൂപ്പര്‍ ബീറ്റ്‌സ് അവതരിപ്പിക്കുന്ന ഗാനമേളയോടെ ഉത്സവത്തിന് കൊടിയിറങ്ങും. ക്ഷേത്രം പ്രസിഡന്റ് പി എന്‍ വിനോദ്, സെക്രട്ടറി അഭിലാഷ് ബാബു, ട്രഷറര്‍ സി എന്‍ രാജേഷ്, ജനറല്‍ കണ്‍വീനര്‍ സജിന്‍ കരുനാട്ട്, ബാബു കരിയാപറമ്പില്‍ , എന്‍ സന്തോഷ്, കെ എസ് കണ്ണന്‍ എന്നിവര്‍ നേതൃത്വം നല്‍കും.
What's Your Reaction?






