ജില്ലാ ഹര്‍ത്താല്‍: കോണ്‍ഗ്രസ് മാങ്ങാത്തൊട്ടിയില്‍ വിശദീകരണ യോഗം ചേര്‍ന്നു 

ജില്ലാ ഹര്‍ത്താല്‍: കോണ്‍ഗ്രസ് മാങ്ങാത്തൊട്ടിയില്‍ വിശദീകരണ യോഗം ചേര്‍ന്നു 

Oct 15, 2026 - 16:33
 0
ജില്ലാ ഹര്‍ത്താല്‍: കോണ്‍ഗ്രസ് മാങ്ങാത്തൊട്ടിയില്‍ വിശദീകരണ യോഗം ചേര്‍ന്നു 
This is the title of the web page

ഇടുക്കി: ജില്ലയിലെ ഭൂപ്രശ്‌നങ്ങളുടെ പേരില്‍ സിപിഐ എം പ്രഖ്യാപിച്ച ജില്ലാ ഹര്‍ത്താല്‍ കര്‍ഷകരെ കബളിപ്പിക്കാനാണെന്ന് കോണ്‍ഗ്രസ്. ജനങ്ങളെ വഞ്ചിക്കുന്ന സമരനാടകങ്ങള്‍ക്കെതിരെ കോണ്‍ഗ്രസ് സേനാപതി മണ്ഡലം കമ്മിറ്റി മാങ്ങാത്തൊട്ടിയില്‍ വിശദീകരണ യോഗം സംഘടിപ്പിച്ചു. ഡിസിസി ജനറല്‍ സെക്രട്ടറി എം ഡി അര്‍ജുന്‍ ഉദ്ഘാടനം ചെയ്തു. പത്ത് വര്‍ഷം എല്‍ഡിഎഫ്  ഭരിച്ചിട്ടും ഇഎസ്എ വിജ്ഞാപനങ്ങളില്‍ മാറ്റം വരുത്താന്‍ സാധിച്ചിട്ടില്ല. അതിനാല്‍ കര്‍ഷകരെ കബളിപ്പിക്കുന്ന സമര നാടകമാണ് വെള്ളിയാഴ്ച നടക്കാനിരിക്കുന്ന ഹര്‍ത്താലെന്നും നേതാക്കള്‍ കുറ്റപ്പെടുത്തി. ഡിസിസി വൈസ് പ്രസിഡന്റ് കെ എസ് അരുണ്‍ മുഖ്യപ്രഭാഷണം നടത്തി. മണ്ഡലം പ്രസിഡന്റ് ബെന്നി കുര്യന്‍, കര്‍ഷക കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി ബെന്നി കുന്നേല്‍, മണ്ഡലം വൈസ് പ്രസിഡന്റ് നോബര്‍ട്ട് കണ്ണന്‍കുന്നേല്‍, മനു കടുവങ്കല്‍, ഡെയ്സി തുടങ്ങിയവര്‍ പങ്കെടുത്തു.

Slide 1
Slide 2
Slide 1

What's Your Reaction?

like

dislike

love

funny

angry

sad

wow