ദേശീയ തായ്ക്വോണ്ടോ ചാമ്പ്യന്ഷിപ്പില് വെള്ളി മെഡല് നേടി കട്ടപ്പനയിലെ സഹോദരങ്ങള്
ദേശീയ തായ്ക്വോണ്ടോ ചാമ്പ്യന്ഷിപ്പില് വെള്ളി മെഡല് നേടി കട്ടപ്പനയിലെ സഹോദരങ്ങള്
ഇടുക്കി: പഞ്ചാബിലും ഹൈദരാബാദിലുമായി നടന്ന സിഐഎസ്സിഇ ദേശീയ തായ്ക്വോണ്ടോ ചാമ്പ്യന്ഷിപ്പില് വെള്ളിമെഡല് നേടി സഹോദരങ്ങള്. കട്ടപ്പന ഓക്സിലിയം സ്കൂളിലെ വിദ്യാര്ഥികളായ ദേവനന്ദന എം., കൃഷ്ണദത്തന് എം ബി എന്നിവരാണ് ദേശീയതലത്തില് വെള്ളി മഡല് കരസ്ഥമാക്കിയത്. കട്ടപ്പന വെള്ളയാംകുടി സ്വദേശികളായ ബാബുവിന്റെയും അജികുമാരിയുടെയും മക്കളാണ് ഇരുവരും. പഞ്ചാബിലെ അമൃത്സര് ശ്രീ ഗുരു ഹരികൃഷ്ണ പബ്ലിക് സ്കൂളില് ഒക്ടോബര് 1 മുതല് 4 വരെ സംഘടിപ്പിച്ച ദേശീയ തൈയ്കൊണ്ടോ ഗേള്സ് ചാമ്പ്യന്ഷിപ്പില്, അണ്ടര്-17 വിഭാഗം 59 കിലോഗ്രാമിലാണ് പത്താം ക്ലാസ് വിദ്യാര്ഥിനിയായ ദേവനന്ദന മെഡല് നേടിയത്. ഒക്ടോബര് 4 മുതല് 7 വരെ ഹൈദരാബാദ് ഇന്റര്നാഷണല് സ്കൂളില് വച്ച് നടന്ന ബോയ്സ് ചാമ്പ്യന്ഷിപ്പില്, അണ്ടര്-14 വിഭാഗം 32 കിലോഗ്രാം കാറ്റഗറിയില് മത്സരിച്ച ആറാം ക്ലാസ് വിദ്യാര്ഥി കൃഷ്ണദത്തന് എം ബിയും മെഡല്നേടി. കഴിഞ്ഞ രണ്ടു വര്ഷമായി കട്ടപ്പന 'ചലഞ്ചേഴ്സ് തായ്ക്വോണ്ടോ അക്കാദമിയില്' മാസ്റ്റര് രാജേഷ് ടി. രാജുവിന്റെ ശിക്ഷണത്തിലാണ് ഇരുവരുടേയും പരിശീലനം.
What's Your Reaction?