പൈനാവില്‍ ചെന്നായയുടെ ആക്രമണത്തില്‍ പരിക്കേറ്റ കേഴമാന്‍ ചികിത്സ ലഭിക്കാതെ അവശനിലയില്‍  

പൈനാവില്‍ ചെന്നായയുടെ ആക്രമണത്തില്‍ പരിക്കേറ്റ കേഴമാന്‍ ചികിത്സ ലഭിക്കാതെ അവശനിലയില്‍  

Jul 9, 2026 - 17:23
 0
പൈനാവില്‍ ചെന്നായയുടെ ആക്രമണത്തില്‍ പരിക്കേറ്റ കേഴമാന്‍ ചികിത്സ ലഭിക്കാതെ അവശനിലയില്‍  
This is the title of the web page

ഇടുക്കി: പൈനാവില്‍ ചെന്നായയുടെ ആക്രമണത്തില്‍ പരിക്കേറ്റതായി സംശയിക്കുന്ന കേഴമാന്‍ ചികിത്സ ലഭിക്കാതെ തോട്ടിലെ വെള്ളത്തില്‍ അവശനിലയില്‍ കിടക്കുന്നതായി നാട്ടുകാര്‍ ആരോപിച്ചു. മൂന്ന് ചെന്നായകള്‍ ചേര്‍ന്നാണ് കേഴമാനെ ആക്രമിച്ചതെന്നാണ് പ്രദേശവാസികള്‍ പറയുന്നത്. കേഴമാന്റെ കണ്ണിനും കാലിനും ഗുരുതരമായി പരിക്കേറ്റിട്ടുണ്ടെന്നാണ് നാട്ടുകാര്‍ പറയുന്നത്. വിവരമറിഞ്ഞ് വനംവകുപ്പ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി പരിശോധന നടത്തിയെങ്കിലും തുടര്‍നടപടികളോ ചികിത്സയോ നല്‍കാതെ മടങ്ങിയെന്നാണ് നാട്ടുകാരുടെ പരാതി. പരിക്കേറ്റ് ജീവന് വേണ്ടി പോരാടുന്ന വന്യജീവിക്ക് അടിയന്തര ചികിത്സ ഉറപ്പാക്കണമെന്നും ആവശ്യമായ രക്ഷാപ്രവര്‍ത്തനം നടത്തണമെന്നും പ്രദേശവാസികള്‍ ആവശ്യപ്പെട്ടു. വന്യജീവി സംരക്ഷണത്തിന്റെ ഭാഗമായെങ്കിലും പരിക്കേറ്റ മൃഗങ്ങള്‍ക്ക് സമയബന്ധിതമായ ചികിത്സയും പരിചരണവും ഉറപ്പാക്കേണ്ടത് വനംവകുപ്പിന്റെ ഉത്തരവാദിത്വമാണെന്നും നാട്ടുകാര്‍ ചൂണ്ടിക്കാട്ടി.

Slide 1
Slide 2
Slide 1

What's Your Reaction?

like

dislike

love

funny

angry

sad

wow