കരിമ്പന്‍ ഗവ. എല്‍പി സ്‌കൂളിന്റെ ചുറ്റുമതില്‍ നിര്‍മാണത്തില്‍ പ്രതിഷേധവുമായി നാട്ടുകാര്‍

കരിമ്പന്‍ ഗവ. എല്‍പി സ്‌കൂളിന്റെ ചുറ്റുമതില്‍ നിര്‍മാണത്തില്‍ പ്രതിഷേധവുമായി നാട്ടുകാര്‍

Jul 9, 2026 - 17:28
 0
കരിമ്പന്‍ ഗവ. എല്‍പി സ്‌കൂളിന്റെ ചുറ്റുമതില്‍ നിര്‍മാണത്തില്‍ പ്രതിഷേധവുമായി നാട്ടുകാര്‍
This is the title of the web page

ഇടുക്കി: കരിമ്പന്‍ ഗവ. എല്‍ പി സ്‌കൂളിന്റെ തകരാറിലായ സംരക്ഷണഭിത്തി ബലപ്പെടുത്താതെ ചുറ്റുമതിലിന്റെ നിര്‍മാണം നടത്തുന്നതില്‍ പ്രതിഷേധവുമായി നാട്ടുകാര്‍. സംരക്ഷണഭിത്തി ബലപ്പെടുത്താതെ ചുറ്റുമതില്‍ നിര്‍മിച്ചാല്‍ കെട്ടിന് മുകളില്‍ വീണ്ടും വലിയ ഭാരം വരികയും ശക്തമായ മഴ പെയ്യുന്ന സാഹചര്യത്തില്‍ ഇത് വലിയ അപകടം ഉണ്ടാക്കുകയും ചെയ്യുമെന്നാണ് ഉയരുന്ന ആരോപണം. 18 വര്‍ഷം മുമ്പാണ് സ്‌കൂളിന് സംരക്ഷണഭിത്തി നിര്‍മിക്കുന്നത്. പിന്നീട് വന്ന വര്‍ഷങ്ങളില്‍ സംരക്ഷണഭിത്തിയുടെ കല്‍ക്കട്ട് തകലാറിലായപ്പോള്‍ ഈ കെട്ടിനെ ബലപ്പെടുത്താന്‍ ഇതിനോട് ചേര്‍ത്ത് ബെല്‍റ്റ് ഇല്ലാതെ കല്ലുകൊണ്ട് ഭിത്തി നിര്‍മിച്ചിരുന്നു. കാലക്രമേണ ചേര്‍ത്ത് കെട്ടിയിരുന്ന കല്‍ഭിത്തിയും തകരാറിലായി. ഏതുനിമിഷവും തകരാവുന്ന അവസ്ഥയില്‍ നില്‍ക്കുന്ന ഈ സംരക്ഷണ ഭിത്തിയിലാണ് ഇപ്പോള്‍ ചുറ്റുമതിലിന്റെ നിര്‍മാണം നടത്തുന്നത്. കല്‍ക്കെട്ടുകള്‍ പുറത്തേയ്ക്ക് തള്ളി വരുമ്പോള്‍ ജെസിബി ഉപയോഗിച്ച് അകത്തേക്ക് തള്ളിവച്ച് നാട്ടുകാരുടെ  കണ്ണില്‍ പൊടിയിടുന്ന പണികളാണ് അധികൃതര്‍ നടത്തുന്നതെന്നും നാട്ടുകാര്‍ പറയുന്നു. പിഡബ്ല്യുഡി എന്‍ജിനീയര്‍ സംരക്ഷണഭിത്തിക്ക് ബലക്ഷയമില്ലെന്നും നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതില്‍ തടസമില്ലെന്നുമാണ് അറിയിച്ചതെന്നും ചുറ്റുമതില്‍ നിര്‍മാണത്തിനായി അനുവദിപ്പിച്ച ഫണ്ട് ഇല്ലാതാക്കാനാണ് നാട്ടുകാര്‍ ശ്രമിക്കുന്നതെന്നുമാണ് സ്‌കൂള്‍ അധികൃതര്‍ നല്‍കുന്ന വിശദീകരണം.

Slide 1
Slide 2
Slide 1

What's Your Reaction?

like

dislike

love

funny

angry

sad

wow