അടിമാലി കുമളി ദേശീയ പാതയില്‍ അപകടങ്ങള്‍ തുടര്‍ക്കഥയാകുന്നു
അടിമാലി കുമളി ദേശീയ പാതയില്‍ അപകടങ്ങള്‍ തുടര്‍ക്കഥയാകുന്നു

ഇടുക്കി: അടിമാലി കുമളി ദേശീയ പാതയില്‍ അപകടങ്ങള്‍ തുടര്‍ക്കഥയാകുന്നു. ഒരു ദശാബ്ദത്തിനിടയില്‍ പത്തോളം ആളുകള്‍ക്കാണ് വിവിധങ്ങളായ വാഹനാപകടങ്ങളില്‍ ജീവന്‍ നഷ്ടമായത്. ടൂറിസം മേഖലകളെ ബന്ധിപ്പിക്കുന്ന ദൈര്‍ഘ്യം കുറഞ്ഞ ദേശിയ പാതയാണ് അടിമാലി കുമളി ദേശിയ പാത. പശ്ചിമഘട്ട മലനിരകള്‍ക്കിടയിലൂടെ കടന്ന് പോകുന്ന റോഡ് ഉന്നത നിലവാരത്തിലാണ് നിര്‍മിച്ചിരിക്കുന്നതെങ്കിലും അപകടങ്ങള്‍ ഏറെയാണ്. മതിയായ വീതി ഇല്ലാത്തതാണ് അപകടങ്ങള്‍ക്ക് പ്രധാന കാരണം. റോഡിന് ഇരുവശത്തും ഓടകള്‍ ഇല്ലാത്തതും മറ്റൊരു കാരണമാണ്.
കഴിഞ്ഞ ദിവസം കെഎസ് ആര്‍ടിസി ബസും മിനി ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടമാണ് ഏറ്റവും ഒടുവിലത്തേത്്. റോഡരികില്‍ പാര്‍ക്ക് ചെയ്തിരുന്ന പിക്അപ്പ് ജീപ്പിനെ മറികടക്കുന്നതിനിടയില്‍ ബസിലേക്ക് ലോറി ഇടിച്ചു കയറുകയായിരുന്നു. റോഡിന്റെ വീതി കുറവാണ് ഈ അപകടത്തിന് കാരണമായത്. ഡബിള്‍ കട്ടിങ് മുതല്‍ വെള്ളയാംകുടി വരെയുള്ള ഭാഗത്താണ് അപകടങ്ങള്‍ നിരന്തരമുണ്ടായത്.അടുത്തിടെ റോഡ് നവീകരിച്ചുവെങ്കിലും മതിയായ ഐറിഷ് ഓടകള്‍ എങ്ങും നിര്‍മിച്ചിട്ടില്ല. കാലപ്പഴക്കം ചെന്ന മുന്നറിയിപ്പ് ബോര്‍ഡുകളാണ് ഈ പാതയിലെ മറ്റൊരു വില്ലന്‍. ഒപ്പം കാല്‍വരി മൗണ്ട് അടക്കമുള്ള ഇടങ്ങളില്‍ വലിയ അപകട ഭീഷണി ഉയര്‍ത്തിയാണ് നിര്‍മിച്ച ഓടകളുടെ അവസ്ഥയും. കൂടാതെ തിട്ടകളില്‍ നിന്നും റോഡിലേക്ക് പതിക്കുന്ന വലിയ പാറകല്ലുകള്‍ റോഡിനോട് ചേര്‍ന്ന് തന്നെ കിടക്കുന്നതും അപകടങ്ങള്‍ക്ക് കാരണമാവുകയാണ്. റോഡിന്റെ അപകടാവസ്ഥ പരിഹരിക്കാത്ത പക്ഷം മഴക്കാലത്ത് മഞ്ഞുമൂടുന്ന വഴിയില്‍ അപകടങ്ങള്‍ ഇനി തുടര്‍ക്കഥയായേക്കും.
What's Your Reaction?






