ഒട്ടകത്തലമേട്: കാഴ്ചകളുടെ കലവറ: സഞ്ചാരികളുടെ ഇഷ്ടയിടം
ഒട്ടകത്തലമേട്: കാഴ്ചകളുടെ കലവറ: സഞ്ചാരികളുടെ ഇഷ്ടയിടം

ഇടുക്കി: കാഴ്ചകളുടെ വിരുന്നൊരുക്കി ഒട്ടകത്തലമേട് വിനോദസഞ്ചാര കേന്ദ്രം സഞ്ചാരികളെ കാത്തിരിക്കുന്നു. തേക്കടിയിലെത്തുന്ന സഞ്ചാരികളുടെ ഇഷ്ടകേന്ദ്രമായി ഇവിടം മാറിക്കഴിഞ്ഞു. കുമളിയില്‍നിന്ന് നാലര കിലോമീറ്റര്‍ സഞ്ചരിച്ചാല്‍ ഇവിടെ എത്താം. ചക്കുപള്ളം പഞ്ചായത്ത് 2014ല്‍ നിര്‍മിച്ച വാച്ച് ടവറില്‍ കയറിനിന്ന് വിദൂരക്കാഴ്ചകള്‍ ആസ്വദിക്കാം. തേക്കടി ജലാശയം, മംഗളാദേവി മല, ശബരിമല വനം, രാമക്കല്‍മേട്, തമിഴ്‌നാടിന്റെ ഭാഗമായ മേഘമല, ഇങ്ങനെ നീളുന്നു ഒട്ടേറെ കാഴ്ചകള്‍. സീസണില്‍ ആയിരകണക്കിന് സഞ്ചാരികള്‍ ഇവിടെ എത്തുന്നു. സഞ്ചാരികളുടെ എണ്ണത്തില്‍ ഓരോവര്‍ഷവും വര്‍ധനയുണ്ട്. സ്വദേശികള്‍ക്കും വിദേശികള്‍ക്കും ഒരുപോലെ പ്രിയം. സമീപത്ത് ചെറുതും വലുതുമായ നിരവധി റിസോര്‍ട്ടുകളും ഹോം സ്റ്റേകളും പ്രവര്‍ത്തിക്കുന്നു. തേക്കടിയില്‍നിന്ന് മൂന്നാറിലേക്ക് പോകുന്ന സഞ്ചാരികളില്‍ ഭൂരിഭാഗവും ഒട്ടകത്തലമേട്ടിലെത്തുന്നു. കുമളി മൂന്നാര്‍ സംസ്ഥാനപാതയില്‍ ഒന്നാംമൈലില്‍നിന്ന് 3 കിലോമീറ്റര്‍ സഞ്ചരിച്ചാല്‍ ഇവിടെ എത്താം. തേക്കടി ടൂറിസം സര്‍ക്യൂട്ടിലെ പ്രധാന കേന്ദ്രവുമാണിവിടം. കൂടുതല്‍ അടിസ്ഥാന സൗകര്യം ഒരുക്കിയാല്‍ സന്ദര്‍ശകര്‍ കൂടുതലായി എത്തും. ഇതിനായി ഇടപെടല്‍ നടത്തുമെന്ന് ചക്കുപള്ളം പഞ്ചായത്തംഗം ബിന്ദു അനില്‍കുമാര്‍ പറയുന്നു.
What's Your Reaction?






