ബിനേഷിന്റെ കരവിരുതില്‍ ചിരട്ടകള്‍ ശില്‍പ്പങ്ങളാകുന്നു
ബിനേഷിന്റെ കരവിരുതില്‍ ചിരട്ടകള്‍ ശില്‍പ്പങ്ങളാകുന്നു

ഇടുക്കി: ചിരട്ടകൊണ്ടുള്ള കരകൗശല നിര്‍മാണത്തില്‍ വ്യത്യസ്ഥത വിരിയിക്കുകയാണ് ഉടുമ്പന്‍ചോല ശാന്തരുവി സ്വദേശി ബിനേഷ്. കൊറോണ കാലത്തെ രാജ്യത്തിന്റെ പോരാട്ടം ഓര്‍മിപ്പിക്കുന്ന ശില്‍പം, ചെറുതായി മുറിച്ചെടുത്ത് പോളിഷ് ചെയ്ത 480 ഇല്‍ പരം ചിരട്ട കഷ്ണങ്ങള്‍ ചേര്‍ത്ത് ഒരുക്കിയ ശ്രീനാരായണ ഗുരുദേവന്റെ ശില്‍പം, വാച്ച്, വിളക്ക്, മുയല്‍, പക്ഷികള്‍ ഇങ്ങനെ ബിനേഷിന്റെ കരവിരുതില്‍ ഒരുങ്ങിയ നിര്‍മിതികള്‍ നിരവധിയാണ്. കുട്ടിക്കാലം മുതല്‍ ചിരട്ട ശില്‍പ നിര്‍മാണത്തില്‍ ബിനേഷ് മികവ് തെളിയിച്ചിരുന്നു. ഉപജീവനമാര്‍ഗമായ വയറിങ് ജോലിക്കിടെ ലഭിക്കുന്ന ഒഴിവുസമയമാണ് ഇതിനായി കണ്ടെത്തുന്നത്. മനസില്‍ വരച്ചിടുന്ന രൂപത്തിന് അനുസൃതമായി ചിരട്ടകള്‍ മുറിച്ചെടുത്തുചേര്‍ത്ത് ഒട്ടിച്ചു പോളിഷ് ചെയ്താണ് ഓരോ നിര്‍മിതിയും ഒരുക്കുന്നത്. ചിരട്ടകള്‍ ചെറു മുത്തുകളുടെ രൂപത്തിലാക്കി ഒരുക്കുന്ന കൈ ചെയിനുകള്‍ക്കും മാലകള്‍ക്കും ഇപ്പോള്‍ ആവശ്യക്കാര്‍ ഏറെയുണ്ട്. ചിരട്ടക്കൊപ്പം തടി, ഈര്‍ക്കില്‍, മുള തുടങ്ങിയ വസ്തുക്കള്‍ ഉപയോഗിച്ചും ബിനേഷ് വിവിധ കൗതുക വസ്തുക്കള്‍ നിര്‍മിക്കാറുണ്ട്.
What's Your Reaction?






