കട്ടപ്പന മര്‍ച്ചന്റ്‌സ് അസോസിയേഷന്‍ വ്യാപാരി ദിനം ആചരിച്ചു
കട്ടപ്പന മര്‍ച്ചന്റ്‌സ് അസോസിയേഷന്‍ വ്യാപാരി ദിനം ആചരിച്ചു

കട്ടപ്പന മര്‍ച്ചന്റസ്് അസോസിയേഷന്‍ ദേശീയ വ്യാപാര ദിനാഘോഷം നടത്തി.
മര്‍ച്ചന്റ്‌സ് അസോസിയേഷന്‍ കട്ടപ്പന യൂണിറ്റ് പ്രസിഡന്റ് സാജന്‍ ജോര്‍ജ് വ്യാപാര പതാക ഉയര്‍ത്തി. വൈസ് പ്രസിഡന്റ് അഡ്വ. എം കെ തോമസ് വ്യാപാര ദിന സന്ദേശം നല്‍കി.
വ്യാപാരികളുടെ ദേശീയ പ്രസ്ഥാനം ഭാരതീയ ഉദ്യോഗ് വ്യാപാര്‍ മണ്ഡലിന്റെ സ്ഥാപക ദിനമായ ഓഗസ്റ്റ് 9 ആണ് ദേശീയ വ്യാപാരി ദിനമായി ആചരിക്കുന്നത്. രാജ്യത്തിന്റെ സമ്പത്ത് വ്യവസ്ഥയ്ക്ക് കാര്യമായ സംഭാവനകള്‍ നല്‍കുന്ന വ്യാപാരികളുടെ അധ്വാനത്തെയും സമര്‍പ്പണ മനോഭാവത്തെയും തിരിച്ചറിയുന്നതിനും ആദരിക്കപ്പെടുന്നതിനുമുള്ള അവസരമാണ് വ്യാപാരി ദിനം. എന്നാല്‍ ചെറുകിട വ്യാപാര മേഖല ഇന്ന് തകര്‍ച്ചയുടെ വക്കിലാണ.് നിരവധി നിയമങ്ങളും ലൈസന്‍സുകളും സ്വദേശി വിദേശി കുത്തകകളുടെ കടന്നുകയറ്റവും ഓണ്‍ലൈന്‍ വ്യാപാരവുമൊക്കെ മേഖലയുടെ തകര്‍ച്ചയ്ക്ക് കാരണമാകുന്നു. കേരള വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ 2024 കണക്കുപ്രകാരം സംസ്ഥാനത്ത് പത്തരലക്ഷം വ്യാപാരികളുണ്ട്. 50 ലക്ഷം പേരാണ് ഈ മേഖലയില്‍ തൊഴില്‍ ചെയ്യുന്നത്. പരിപാടിയില്‍ അസോസിയേഷനിലെ മുഴുവന്‍ അംഗങ്ങളും പങ്കെടുത്തു. ജോഷി കൂട്ടട, കെ പി ബഷീര്‍, സിജോ മോന്‍ ജോസ്, സാജു പട്ടരുമഠം, ടി എം ജോമോന്‍, രമണന്‍ പടന്നയില്‍, റോസമ്മ മൈക്കിള്‍, ഷിയാസ് എ കെ എന്നിവര്‍ സംസാരിച്ചു.
What's Your Reaction?






