ഊരുമൂപ്പന്മാരുടെയും പ്രൊമോട്ടർമാരുടെയും സംയുക്ത സമ്മേളനവും ആദരിക്കലും
ഊരുമൂപ്പന്മാരുടെയും പ്രൊമോട്ടർമാരുടെയും സംയുക്ത സമ്മേളനവും ആദരിക്കലും

ഊരുമൂപ്പന്മാരുടെയും പ്രൊമോട്ടർമാരുടെയും സംയുക്ത സമ്മേളനവും ആദരിക്കലും
കട്ടപ്പനയിൽ പട്ടിക വർഗ്ഗ ഊരുമൂപ്പന്മാരുടെയും പ്രൊമോട്ടർമാരുടെയും സംയുക്ത സമ്മേളനവും ആദരിക്കലും നടന്നു. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ആശാ ആന്റണി യോഗം ഉദ്ഘാടനം ചെയ്തു. സാമൂഹ്യ ഐക്യദാർഡ്യ പക്ഷാചരണത്തിന്റെ ഭാഗമായാണ് പരിപാടി സംഘടിപ്പിച്ചത്.
കടപ്പന ട്രൈബൽ എക്സ്റ്റൻഷൻ ഓഫീസിന് പരിധിയിലുള്ള ഊര് മൂപ്പന്മാരുടെയും പ്രൊമോട്ടർമാരുടെയും സംയുക്ത സമ്മേളനവും എസ് ടി വിഭാഗക്കാരായ എഴുത്തുകാരി പുഷ്പമ്മ എസ് മുളക്കലിനെയും കരകൗശല വിദഗദ്ധൻ തോമസ് പി.കെ പായിപ്പാട്ടിനെയുമാണ് ആദരിച്ചത്.
പീരുമേട് ട്രൈബൽ എസ്റ്റൻഷ്യൽ ഓഫീസർ ജോബി മാത്യു സെമിനാർ നയിച്ചു. തുടർന്ന് നടന്ന സമ്മേളനത്തിൽ ഉപ്പുതറ പഞ്ചായത്ത് പ്രസിഡന്റ് ജയിംസ് കെ.ജെ അധ്യക്ഷത വഹിച്ചു. ജില്ല എസ് ടി ഓഫീസർ ജി അനിൽകുമാർ മുഖ്യപ്രഭാഷണം നടത്തി. കട്ടപ്പന എസ് ടി ഓഫീസർ ഒ.ജി റോയി . അലീന മേരി, എസ് ടി പ്രമോട്ടർ പ്രദീപ് രാമദാസ്, അശ്വതി രമേശ്, എന്നിവർ സംസാരിച്ചു. തുടർന്ന് കലാപരിപാടികളും നടന്നു.
What's Your Reaction?






