'കളക്ടർ വൻകിടക്കാരെ സംരക്ഷിക്കുന്നു, സർക്കാർ വിരുദ്ധവികാരമുണ്ടാ ക്കാൻ ശ്രമം'; കയ്യേറ്റമൊഴിപ്പിക്കലിൽ വിമർശനവുമായി സി വി വർഗീസ്
'കളക്ടർ വൻകിടക്കാരെ സംരക്ഷിക്കുന്നു, സർക്കാർ വിരുദ്ധവികാരമുണ്ടാ ക്കാൻ ശ്രമം'; കയ്യേറ്റമൊഴിപ്പിക്കലിൽ വിമർശനവുമായി സി വി വർഗീസ്

ഇടുക്കി കയ്യേറ്റം ഒഴിപ്പിക്കൽ നടപടികളുടെ പേരിൽ ഇടുക്കി ജില്ലാ കളക്ടർ ഷീബാ ജോർജിനെതിരെ രൂക്ഷവിമർശനവുമായി സി.പി.ഐ.എം ഇടുക്കി ജില്ലാ സെക്രട്ടറി സി വി വർഗീസ്. മൂന്നാർ ദൗത്യത്തിന്റെ പേരിൽ സർക്കാർ വിരുദ്ധ നിലപാടുണ്ടാക്കാൻ കളക്ടർ ശ്രമിക്കുന്നുവെന്നാണ് വിമർശനം. വൻകിട കയ്യേറ്റക്കാരെ സംരക്ഷിക്കുന്നു. ചെറിയ സ്ഥലങ്ങളിൽ ഉപജീവനമാർഗമായി കൃഷി ചെയ്യുന്നവരെയാണ് ഒഴിപ്പിച്ചത്. 300 ഏക്കർ കയ്യേറിയവർക്കെതിരെ ഒഴിപ്പിക്കൽ നടപടി ഉണ്ടാകാത്തത് എന്തുകൊണ്ടെന്നും സി വി വർഗീസ് ചോദിച്ചു. ചെറുകിടക്കാരെ ഒഴിപ്പിക്കാൻ ശ്രമിച്ചാൽ ശക്തമായി പ്രതികരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. വൻകിട കയ്യേറ്റക്കാരാരെന്ന് തങ്ങൾക്കറിയാമെന്നും അവരെ സംരക്ഷിക്കാനാണ് കളക്ടർ ശ്രമിക്കുന്നതെന്നും സി. വി വർഗീസ് ആരോപിച്ചു
28 വൻകിട കയ്യേറ്റങ്ങളുണ്ട്. സർക്കാർ വിരുദ്ധ വികാരമുണ്ടാക്കാനാണ് ഇപ്പോൾ ശ്രമം നടക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. അതേസമയം മൂന്നാറിലെ കയ്യേറ്റം ഒഴിപ്പിക്കൽ നടപടികൾ ഇപ്പോഴുംതുടരുകയാണ്. നാലാം കയ്യേറ്റം ഒഴിപ്പിക്കലാണ് ഇപ്പോൾ നടക്കുന്നത്. ടിസൻ തച്ചങ്കരി കയ്യേറിയ ഭൂമിയാണ് ഒഴിപ്പിക്കുന്നത്. മൂന്നാർ കാറ്ററിംഗ് കോളേജ് ഹോസ്‌റ്റൽ ഇരിക്കുന്ന കെട്ടിടവും ഏറ്റെടുക്കും. ഒഴിപ്പിച്ച ആദ്യ മൂന്ന് കയ്യേറ്റങ്ങളുംസാധാരണക്കാരുടേതായതിൽ വ്യാപക വിമർശനങ്ങൾ ഉയർന്നിരുന്നു. ഇടുക്കി സബ് കളക്ടർ ഉൾപ്പെട്ട സംഘമാണ് ഇപ്പോൾ ഒഴിപ്പിക്കൽ നടപടികൾക്ക് നേതൃത്വം നൽകുന്നത്.
What's Your Reaction?






