യുവാവിനെ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി .
യുവാവിനെ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി .

ഇടുക്കി കമ്പംമെട്ടിൽ യുവാവിനെ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി .കരുണാപുരം പാട്ടുപാറയിൽ സുനിലിനെയാണ് (42) മരിച്ച നിലയിൽ കണ്ടെത്തിയത് . ഇയാളെ കഴിഞ്ഞ വെള്ളിയാഴ്ച മുതൽ കാണാതായിരുന്നു.മൃതദേഹത്തിന് മൂന്നുദിവസത്തോളം പഴക്കമുണ്ടെന്ന് നിഗമനം . കമ്പംമെട്ട് പാറക്കടവ് തോട്ടിൽ നിന്നാണ് മൃതദേഹം കണ്ടെത്തിയത് . ഫയർഫോഴ്സ് എത്തി മൃതദേഹം പുറത്തെടുത്തു . കമ്പംമെട്ട് പോലീസ് മേൽനടപടികൾ സ്വീകരിച്ചു
What's Your Reaction?






