കട്ടപ്പന മേഖലയിലെ വോള്‍ട്ടേജ് ക്ഷാമം പരിഹരിക്കണം: കെഎസ്ഇബി ഓഫീസ് പടിക്കല്‍ കോണ്‍ഗ്രസ് പ്രതിഷേധം
കട്ടപ്പന മേഖലയിലെ വോള്‍ട്ടേജ് ക്ഷാമം പരിഹരിക്കണം: കെഎസ്ഇബി ഓഫീസ് പടിക്കല്‍ കോണ്‍ഗ്രസ് പ്രതിഷേധം

ഇടുക്കി: കട്ടപ്പനയുടെ വിവിധ മേഖലകളിലെ വോള്‍ട്ടേജ് ക്ഷാമത്തിന് പരിഹാരം കാണണമെന്നാവശ്യപ്പെട്ട് കോണ്‍ഗ്രസ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ കെഎസ്ഇബി ഓഫീസ് പടിക്കല്‍ പ്രതിഷേധം നടത്തി. ബ്ലോക്ക് പ്രസിഡന്റ് തോമസ് മൈക്കിള്‍ ഉദ്ഘാടനം ചെയ്തു. വോള്‍ട്ടേജ് ക്ഷാമം ഉടന്‍ പരിഹരിക്കുക, അനുവദിച്ച ട്രാന്‍സ്‌ഫോര്‍മര്‍, വൈദ്യുതി ലൈന്‍ ഉടന്‍ ലഭ്യമാക്കുക, കെഎസ്ഇബി ഉദ്യോഗസ്ഥരുടെ അനാസ്ഥ അവസാനിപ്പിക്കുക തുടങ്ങിയ വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് സമരം. കട്ടപ്പന, കല്യാണത്തണ്ട്, വെട്ടിക്കുഴിക്കവല മേഖലകളില്‍ വോള്‍ട്ടേജ് ക്ഷാമം രൂക്ഷമായതോടെ റെസിഡന്റ്‌സ് അസോസിയേഷന്‍ അടക്കം പ്രതിഷേധവുമായി രംഗത്ത് വന്നിരുന്നു. കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് സിജു ചക്കുംമുട്ടില്‍ അധ്യക്ഷനായി. കര്‍ഷക കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി ജോസ് മുത്തനാട്ട്, നേതാക്കളായ കെ എ മാത്യു, ഷാജി വെള്ളംമാക്കല്‍, രാജന്‍ കാലച്ചിറ, ജോസ് ആനക്കല്ലില്‍, കെ എസ് സജീവ്, ബിജു പുന്നോലി, എബ്രഹാം പന്തംമാക്കല്‍, പൊന്നപ്പന്‍ അഞ്ചപ്ര, കെ ഡി രാധാകൃഷ്ണന്‍, ലിസി ജോണി, റിന്റോ സെബാസ്റ്റ്യന്‍, നോബിള്‍ തോമസ്, ജോബി കാട്ടൂര്‍, തോമസ് കളപ്പുര, ബേബി മുളമറ്റം തുടങ്ങിയവര്‍ പങ്കെടുത്തു.
What's Your Reaction?






