ആനച്ചാലിലെ സ്‌കൈ ഡൈനിങ് താല്‍ക്കാലികമായി അടച്ചുപൂട്ടാന്‍ നിര്‍ദേശം: നടത്തിപ്പുകാര്‍ക്കെതിരെ കേസെടുത്ത് പൊലീസ്

ആനച്ചാലിലെ സ്‌കൈ ഡൈനിങ് താല്‍ക്കാലികമായി അടച്ചുപൂട്ടാന്‍ നിര്‍ദേശം: നടത്തിപ്പുകാര്‍ക്കെതിരെ കേസെടുത്ത് പൊലീസ്

Nov 29, 2025 - 10:22
Nov 29, 2025 - 10:29
 0
ആനച്ചാലിലെ സ്‌കൈ ഡൈനിങ് താല്‍ക്കാലികമായി അടച്ചുപൂട്ടാന്‍ നിര്‍ദേശം: നടത്തിപ്പുകാര്‍ക്കെതിരെ കേസെടുത്ത് പൊലീസ്
This is the title of the web page

ഇടുക്കി: ആനച്ചാലില്‍ സ്‌കൈ ഡൈനിങ്ങില്‍ വിനോദസഞ്ചാരികള്‍ കുടുങ്ങിയ സതേണ്‍ സ്‌കൈസ് എയ്‌റോഡൈനാമിക്‌സ് എന്ന സ്ഥാപനം അടച്ചുപൂട്ടാന്‍ ജില്ലാ ഭരണകൂടം നിര്‍ദേശിച്ചു. സ്ഥാപനം മതിയായ സുരക്ഷ സംവിധാനങ്ങള്‍ ഇല്ലാതെ പ്രവര്‍ത്തിച്ചുവെന്ന് കാണിച്ചാണ് സ്റ്റോപ്പ് മെമോ നല്‍കിയത്. കലക്ടറുടെ നിര്‍ദേശപ്രകാരം തഹസില്‍ദാര്‍ നടത്തിയ പരിശോധനയിലാണ് സ്ഥാപനത്തിന് മതിയായ രേഖകള്‍ ഇല്ലെന്ന് കണ്ടെത്തിയത്. തുടര്‍ന്ന് നടത്തിപ്പുകാരായ സോജന്‍, ഉടുമ്പന്നൂര്‍ പുളിക്കമറയില്‍ പ്രവീണ്‍ എന്നിവര്‍ക്കെതിരെ വെള്ളത്തൂവല്‍ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. വെള്ളിയാഴ്ച ഉച്ചയോടെയാണ് സ്‌കൈ ഡൈനിങ്ങിനെത്തിയ കോയമ്പത്തൂര്‍ സ്വദേശികളായ കുട്ടികള്‍ ഉള്‍പ്പെടുന്ന മലയാളി വിനോദ സഞ്ചാരികളും സ്ഥാപനത്തിലെ ഒരു ജീവനക്കാരിയും മണിക്കൂറുകളോളം കുടുങ്ങിയത്. ആകാശ ഭക്ഷണശാല കാബിന്റെ ഹൈഡ്രോളിക് സംവിധാനത്തിലെ സെന്‍സറുകള്‍ തകരാറിലായതായിരുന്നു കാരണം. എന്നാല്‍ രണ്ടുമണിക്കൂറിലധികം ഇവര്‍ കുടുങ്ങിയിട്ടും സ്ഥാപനത്തിലെ ജീവനക്കാര്‍ വിവരം അറിയിച്ചില്ലെന്നും സബ് കലക്ടറുടെ നിര്‍ദേശപ്രകാരമാണ് സംഘം മൂന്നാറില്‍ നിന്നെത്തിയതെന്നും ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ സംഘം വ്യക്തമാക്കി. വിനോദസഞ്ചാരികള്‍ അടക്കം കുടുങ്ങിയിട്ടും ക്രെയിനിന്റെ സാങ്കേതിക തകരാര്‍ പരിഹരിക്കാന്‍ രണ്ട് മണിക്കൂര്‍ കഴിഞ്ഞിട്ടും സ്ഥാപനത്തിനായില്ല. പരിശീലനം ലഭിച്ച ജീവനക്കാര്‍ ശ്രമിച്ചെന്നും തകരാര്‍ പരിഹരിക്കാന്‍ കാലതാമസം ഉണ്ടായെന്നുമാണ് സ്ഥാപനത്തിലെ ജീവനക്കാര്‍ വിശദീകരിച്ചത്. 16 പേരുടെ ഇരിപ്പിടമുള്ള ആകാശ ഭക്ഷണശാലയില്‍ 4 സഞ്ചാരികള്‍ മാത്രമാണ് ഉണ്ടായിരുന്നത്. ജില്ലാ ഭരണകൂടത്തിന്റെ കാര്യക്ഷമമായ ഇടപെടലാണ് വിനോദസഞ്ചാരികളെ രക്ഷപ്പെടുത്തിയത്. 

What's Your Reaction?

like

dislike

love

funny

angry

sad

wow