തേര്‍ഡ്ക്യാമ്പ് ഗവ. എല്‍പി സ്‌കൂള്‍ വിദ്യാര്‍ഥികളുടെ ഡയറിക്കുറിപ്പുകള്‍ പുറത്തിറക്കി
തേര്‍ഡ്ക്യാമ്പ് ഗവ. എല്‍പി സ്‌കൂള്‍ വിദ്യാര്‍ഥികളുടെ ഡയറിക്കുറിപ്പുകള്‍ പുറത്തിറക്കി

ഇടുക്കി: നെടുങ്കണ്ടം തേര്‍ഡ്ക്യാമ്പ് ഗവ. എല്‍പി സ്‌കൂളില്‍ വിദ്യാര്‍ഥികള്‍ തയ്യാറാക്കിയ സചിത്ര ഡയറിക്കുറിപ്പുകള്‍ നെടുങ്കണ്ടം ബിപിസി ഇന്‍ ചാര്‍ജ് തോമസ് ജോസഫ് എസ്എംസി ചെയര്‍മാന്‍ ഫിലിപ്പോസിന് കൈമാറി പ്രകാശനം ചെയ്തു. അധ്യാപകരുടെ സഹായത്തോടെ ഒന്നാം ക്ലാസിലെ കുട്ടികളാണ് ഡയറിക്കുറിപ്പുകള്‍ തയ്യാറാക്കിയത്. നിള എസ് വാസുദേവിന്റെ ചിറകുകള്‍ വിടരുമ്പോള്‍, ആരാധിക അനീഷിന്റെ നിറയുന്ന സ്‌നേഹം മിന്‍ഹയുടെ ഓര്‍മയ്ക്കായ്, ശിവലയ സനിലിന്റെ തൂവല്‍ സ്പര്‍ശം, ശ്രീനിയയുടെ അക്ഷരം, ആദ്യാലക്ഷ്മിയുടെ ചങ്ങാതി ക്ലാസിന്റെ അക്ഷരമധുരം എന്നിവയാണ് ഡയറിക്കുറിപ്പുകള്‍. ചടങ്ങില്‍ പ്രഥമാധ്യാപിക എ എന്‍ ശ്രീദേവി, അധ്യാപികമാരായ പി സി ജയ, സുനിത പ്രഭാകരന്‍ എന്നിവര്‍ സംസാരിച്ചു. സമ്മാനവിതരണവും നടത്തി.
What's Your Reaction?






