അന്തര്‍ദേശീയ സെമിനാര്‍ നടത്തി
അന്തര്‍ദേശീയ സെമിനാര്‍ നടത്തി

ഇടുക്കി: കട്ടപ്പന ഗവ. കോളേജില്‍ മലയാള ഗവേഷണ വിഭാഗം 'ഇന്ത്യ- ജനാധിപത്യം, ഭരണഘടന, സാമൂഹ്യനീതി' എന്ന വിഷയത്തില്‍ അന്തര്‍ദേശീയ സെമിനാര്‍ നടത്തി. ചിക്കാഗോ സര്‍വകലാശാലയിലെ ശാസ്ത്രജ്ഞന്‍ എതിരന്‍ കതിരവന്‍ ഉദ്ഘാടനം ചെയ്തു. പ്രിന്‍സിപ്പല്‍ ഡോ. വി കണ്ണന്‍ അധ്യക്ഷനായി. ചിക്കാഗോ സര്‍വകലാശാലയിലെ എതിരന്‍ കതിരവന്‍- വംശീയതയും സമൂഹനീതിയും, കവി എന്‍ എസ് സുമേഷ് കൃഷ്ണന്‍- കവിതയിലെ നീതിബോധവും ജനാധിപത്യവും, ഉത്തമേഖലാ ഐജി കെ സേതുരാമന്‍- ഭാഷയും ജനാധിപത്യവും, പ്രൊഫ. ഡോ. അജു കെ നാരായണന്‍- ദേശീയതയും ബഹുസ്വരതയും, മലയാളവിഭാഗം മേധാവി എം ജി രവികുമാര്‍- ഭരണം ജനാധിപത്യം സാഹിത്യം എന്നിവര്‍ പ്രബന്ധം അവതരിപ്പിച്ചു. ഇന്ത്യന്‍ ഭരണഘടനയും ജനാധിപത്യവും എന്ന വിഷയത്തില്‍ ചര്‍ച്ചയും നടത്തി. എസ്സിഇആര്‍ടി ഡയറക്ടര്‍ ഡോ. ആര്‍ കെ ജയപ്രകാശ് സംസാരിച്ചു. സമാപനസമ്മേളനം സാക്ഷരതാ മിഷന്‍ ഡയറക്ടര്‍ പ്രൊഫ. എ ജി ഒലീന ഉദ്ഘാടനം ചെയ്തു.
What's Your Reaction?






