അമ്പലക്കവല ശ്രീധര്‍മ്മശാസ്താ ക്ഷേത്രത്തില്‍ ശാസ്ത്ര സമീക്ഷാ സത്രം ആരംഭിച്ചു
അമ്പലക്കവല ശ്രീധര്‍മ്മശാസ്താ ക്ഷേത്രത്തില്‍ ശാസ്ത്ര സമീക്ഷാ സത്രം ആരംഭിച്ചു

ഇടുക്കി: കട്ടപ്പന അമ്പലക്കവല ശ്രീധര്‍മ്മശാസ്താ ക്ഷേത്രത്തില്‍ 2-ാമത് ശാസ്ത്ര സമീക്ഷാ സത്രം ആരംഭിച്ചു. മലനാട് എസ്എന്‍ഡിപി യൂണിയന്‍ പ്രസിഡന്റ് ബിജു മാധവന്‍ ഉദ്ഘാടനം ചെയ്തു. ക്ഷേത്രം പ്രസിഡന്റ് സന്തോഷ് ചാളനാട്ട് അധ്യക്ഷനായി. ധര്‍മ്മശാസ്താവിന്റെ ഉല്‍പത്തിയും ആരാധനാക്രമങ്ങളും താന്ത്രിക ദൃഷ്ടിയില്‍ എന്ന വിഷയത്തില്‍ ഭാഗവതാചാര്യന്‍ കന്യാകുമാരി വിമല്‍ വിജയന്‍ ക്ലാസ് നയിച്ചു. ഡിസംബര്‍ 1വരെ നടക്കുന്ന ശാസ്ത്ര സമീക്ഷയില്‍ സംസ്ഥാന ഇന്റലിജന്‍സ് എഡിജിപി പി വിജയന്‍, പാലക്കാട് ശ്രുതി തനൂര്‍, തന്ത്രിമാരായ കുമരകം എം എന്‍ ഗോപാലന്‍, ജിതിന്‍ ഗോപാലന്‍ എന്നിവര്‍ ആത്മീയപ്രഭാഷണങ്ങള്‍ നടത്തും. എല്ലാ ദിവസവും 5മുതല്‍ അയ്യപ്പഭാഗവത പാരായണം നടക്കും. ക്ഷേത്രം വൈസ് പ്രസിഡന്റ് എ എന്‍ സാബു, സെക്രട്ടറി പി ഡി ബിനു, ക്ഷേത്രം മേല്‍ശാന്തി എം എസ് ജഗദീഷ് തുടങ്ങിയവര്‍ നേതൃത്വം നല്‍കി.
What's Your Reaction?






