വാത്തിക്കുടി ടൗണില്‍ പട്ടിക വര്‍ഗ വികസന വകുപ്പിന്റെ ഹോസ്റ്റല്‍ കെട്ടിടം കാടുകയറി നശിക്കുന്നു
വാത്തിക്കുടി ടൗണില്‍ പട്ടിക വര്‍ഗ വികസന വകുപ്പിന്റെ ഹോസ്റ്റല്‍ കെട്ടിടം കാടുകയറി നശിക്കുന്നു

ഇടുക്കി: വാത്തിക്കുടി ടൗണില്‍ പട്ടിക വര്‍ഗ വികസന വകുപ്പിന്റെ നേതൃത്വത്തില്‍ ആണ്‍കുട്ടികള്‍ക്കായി നിര്‍മിച്ച ഹോസ്റ്റല്‍ കെട്ടിടം കാടുകയറി നശിക്കുന്നു. താമസക്കാരും നോട്ടക്കാരുമില്ലാതായതോടെ ഇവിടം സാമൂഹിക വിരുദ്ധരുടെ കേന്ദ്രമായി മാറി. ജില്ലയിലെ വിവിധ പട്ടികവര്‍ഗ സങ്കേതങ്ങളില്‍ നിന്നുള്ള കുട്ടികള്‍ക്ക് താമസിച്ച് പഠിക്കുന്നതിനായാണ് ഹോസ്റ്റല്‍ സ്ഥാപിച്ചത്. 2006വരെ ഇവിടെ കുട്ടികളുണ്ടായിരുന്നു. 2009-ല്‍ കാട്ടാന ആക്രമണം മൂലം വീട് നഷ്ടപ്പെട്ട ചിന്നക്കനാല്‍ ആദിവാസി മേഖലയിലെ ആളുകള്‍ക്ക് താമസിക്കാന്‍ താല്‍കാലിക സൗകര്യം ഒരുക്കി നല്‍കി. ഒരു വര്‍ഷത്തിനുശേഷം അവര്‍ പോയതോടെ വാത്തിക്കുടി ട്രൈബല്‍ ഹോസ്റ്റല്‍ സാമൂഹ്യവിരുദ്ധരുടെ മാത്രം താവളമായി മാറി. കെട്ടിടത്തിനുള്ളിലെ ഉപകരണങ്ങളും, ജനലുകളും, വാതിലുകളുമെല്ലാം കവര്‍ച്ചക്കാര്‍ പൊളിച്ചുകടത്തി. സമീപത്ത് ജീവനക്കാര്‍ക്ക് താമസിക്കുവാന്‍ സ്ഥാപിച്ച ക്വാര്‍ട്ടേഴ്‌സുകളും തകര്‍ന്ന അവസ്ഥയിലാണ്. പഞ്ചായത്തിലും സമീപപ്രദേശങ്ങളിലും പല സര്‍ക്കാര്‍ സ്ഥാപനങ്ങളും വാടക കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുമ്പോഴാണ് പട്ടികവര്‍ഗ വികസന വകുപ്പിന്റെ ഈ ധിക്കാര നിലപാട്. വാത്തിക്കുടി ട്രൈബല്‍ ഹോസ്റ്റല്‍ സംരക്ഷിക്കുന്നതിനോ ട്രൈബല്‍ ഡിപ്പാര്‍ട്ടുമെന്റിന് ആവശ്യമില്ലങ്കിലോ മറ്റുസര്‍ക്കാര്‍ വകുപ്പുകള്‍ക്ക് കൈമാറുന്നതിന് തയ്യാറാകണമെന്നാണ് ഉയരുന്ന ആവശ്യം.
What's Your Reaction?






