കട്ടപ്പന ഉപജില്ലാ കലോത്സവം: ഇരട്ടയാര്‍ സെന്റ് തോമസ്, കട്ടപ്പന ഓസാനം സ്‌കൂളുകള്‍ മുന്നില്‍
കട്ടപ്പന ഉപജില്ലാ കലോത്സവം: ഇരട്ടയാര്‍ സെന്റ് തോമസ്, കട്ടപ്പന ഓസാനം സ്‌കൂളുകള്‍ മുന്നില്‍

കട്ടപ്പന ഉപജില്ലാ സ്‌കൂള്‍ കലോത്സവത്തില്‍ ഇരട്ടയാര്‍ സെന്റ് തോമസ്, കട്ടപ്പന ഓസാനം സ്‌കൂളുകള്‍ മുന്നേറുന്നു. രണ്ടാംദിനമായ ചൊവ്വാഴ്ച നൃത്ത ഇനങ്ങള്‍, മോണോ ആക്ട്, മിമിക്രി, ശാസ്ത്രീയ സംഗീതം, ലളിതഗാനം, പ്രസംഗം, മാപ്പിളപ്പാട്ട് എന്നീ ഇനങ്ങള്‍ പൂര്‍ത്തിയായി. തങ്കമണി സെന്റ് തോമസ് സ്‌കൂളില്‍ നടക്കുന്ന കലോത്സവം നാളെ സമാപിക്കും. ഹയര്‍ സെക്കന്‍ഡറി വിഭാഗത്തില്‍ 56 പോയിന്റുമായി ഇരട്ടയര്‍ സെന്റ് തോമസ് എച്ച്എസ്എസ് മുന്നേറ്റം തുടരുന്നു. ഹൈസ്‌കൂള്‍ വിഭാഗത്തില്‍ കട്ടപ്പന ഓസാനം സ്‌കൂള്‍ 56 പോയിന്റുമായി മുന്നിലാണ്. യു പി വിഭാഗത്തിലും ഇരട്ടയാര്‍ സെന്റ് തോമസ് 20 പോയിന്റുമായി ഒന്നാം സ്ഥാനത്താണ്. എല്‍ പി വിഭാഗത്തില്‍ 21 പോയിന്റുമായി നാരകക്കാനം സെന്റ് ജോസഫ് സ്‌കൂളാണ് മുന്നിട്ടുനില്‍ക്കുന്നത്. 74 സ്‌കൂളുകളില്‍ നിന്നായി 5000ലേറെ വിദ്യാര്‍ഥികളാണ് മത്സരിക്കുന്നത്. മത്സരാര്‍ഥികളും രക്ഷിതാക്കളും അധ്യാപകരും എത്തിയതോടെ കലോത്സവം നഗരിയില്‍ ഉത്സവാന്തരീക്ഷമാണ്.
What's Your Reaction?






